
കുവൈത്ത് സിറ്റി: രാജ്യത്തേക്ക് ലഹരിവസ്തുക്കൾ കടത്താനുള്ള പല ശ്രമങ്ങളും വിമാനത്താവളങ്ങളിൽ കസ്റ്റംസ് ഇൻസ്പെക്ടർമാർ വിജയകരമായി തടഞ്ഞതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു. ടെർമിനൽ 1, 4, 5 എന്നിവയുൾപ്പെടെ വിവിധ പാസഞ്ചർ ടെർമിനലുകളിലൂടെയാണ് ലഹരിക്കടത്ത് ശ്രമങ്ങൾ നടന്നത്.
പിടിച്ചെടുത്ത ലഹരിവസ്തുക്കളിൽ മദ്യം, മരിജുവാന, ഹാലുസിനോജെനിക് ഗുളികകൾ, മറ്റ് നിരോധിത മയക്കുമരുന്നുകൾ എന്നിവ ഉൾപ്പെടുന്നതായി അഡ്മിനിസ്ട്രേഷൻ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ഇവയെല്ലാം യാത്രക്കാരുടെ ബാഗേജുകളിൽ അതിവിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു.
കസ്റ്റംസ് ഇൻസ്പെക്ടർമാരുടെ ഉയർന്ന സുരക്ഷാ ബോധവും ജാഗ്രതയും പ്രൊഫഷണലിസവുമാണ് ഈ വിജയത്തിന് പിന്നിലെന്ന് അഡ്മിനിസ്ട്രേഷൻ പ്രശംസിച്ചു. ലഹരിക്കടത്ത് ശ്രമങ്ങളിൽ ഉൾപ്പെട്ടവരെ പിടികൂടുകയും പിടിച്ചെടുത്ത സാധനങ്ങളോടൊപ്പം തുടർനടപടികൾക്കായി ബന്ധപ്പെട്ട
നിയമ അതോറിറ്റികൾക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]