
ദുബൈ: ദുബൈ വിമാനത്താവളത്തിൽ അതിഥികൾക്കായി പുതിയ സ്മാർട്ട് പിക്ക് അപ്പ് സർവീസ് ആരംഭിച്ചു. വിമാനത്താവളത്തിന്റെ ടെർമിനൽ 3ലാണ് `ഡിഎക്സ്ബി ഗ്രീറ്റ് ആൻഡ് ഗോ’ എന്ന പുതിയ സ്മാർട്ട് പിക് അപ്പ് സേവനം ആരംഭിച്ചിരിക്കുന്നത്.
ഹോട്ടൽ, ലിമോസിൻ അല്ലെങ്കിൽ ടൂർ ഓപ്പറേറ്റർ സേവനങ്ങൾ ഉപയോഗിച്ച് മുൻകൂട്ടി ബുക്ക് ചെയ്ത് ദുബൈയിൽ എത്തുന്നവർക്കായാണ് ഈ സ്മാർട്ട് സേവനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പരമ്പരാഗത ഗസ്റ്റ് പേജിങ്ങിന് പകരമായാണ് ഈ സാങ്കേതിക വിദ്യ.
`ഡിഎക്സ്ബി ഗ്രീറ്റ് ആൻഡ് ഗോ’ ഉപയോഗിച്ച്, ടെർമിനൽ 3ൽ എത്തുന്ന അതിഥികൾക്ക് നിയുക്ത കിയോസ്കുകളിൽ നിന്ന് ക്യു ആർ കോഡ് സ്കാൻ ചെയ്ത് അവരുടെ നിയുക്ത ഡ്രൈവറുടെയും വാഹനത്തിന്റെയും വിശദാംശങ്ങൾ, പാർക്കിങ് സ്ഥലം, കാർ രജിസ്ട്രേഷൻ നമ്പർ എന്നിവ അറിയാൻ കഴിയും. തുടർന്ന് എയർപോർട്ടിലെ ഓൺ ഗ്രൗണ്ട് ജീവനക്കാർ നിയുക്ത ഡ്രൈവറിന്റെയും വാഹനത്തിന്റെയും അരികിൽ യാത്രക്കാരെ എത്തിക്കും.
പുതിയ പിക്ക് അപ്പ് സംവിധാനം തിരക്ക് കുറക്കുകയും അതിഥികളുടെ ഒഴുക്ക് മെച്ചപ്പെടുത്തുകയും പ്രൊഫഷണൽ രീതിയിൽ വരവേൽപ്പ് അനുഭവം നൽകുകയും ചെയ്യുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]