
ഈ ജെൻ സികളുടെ പല വാക്കുകളും പല രീതികളും പലർക്കും അത്ര പരിചിതമല്ല. ജെൻ സിയായി തന്നെ പ്രചാരം കൊടുത്ത പല വാക്കുകളും രീതികളും ഉണ്ട്.
അതിൽ ഒന്നാണത്രെ ‘ബാത്ത്റൂം കാംപിങ്’. എന്താണ് ഈ ബാത്ത്റൂം കാംപിങ് എന്നാണോ? ജോലികളുടെ ഇടവേളകളിലും ആൾക്കൂട്ടത്തിൽ നിന്നും രക്ഷപ്പെടാനും, സ്വന്തമായി അല്പം സമയമെടുക്കാനും ഒക്കെ വേണ്ടി ബാത്ത്റൂമിൽ പോയി നിൽക്കുന്നതാണ് ബാത്ത്റൂം കാംപിങ്.
ബാത്ത്റൂമിൽ പോയി വെറുതെ ചിന്തിച്ചിരിക്കുക, ഫോണിൽ സ്ക്രോൾ ചെയ്തോണ്ടിരിക്കുക ഇവയൊക്കെയാണ് ചെയ്യുന്നത്. അതിനി വീട്ടിലായിക്കോട്ടെ, ഓഫീസിലായിക്കോട്ടെ, എന്തെങ്കിലും പ്രത്യേകം ഇവന്റുകളിലായിക്കോട്ടെ ഇത് ചെയ്യുന്നവർ ഒരുപാടുണ്ട് എന്നാണ് പറയുന്നത്.
ഇപ്പോൾ ട്രെൻഡിംഗാണ് ഈ ബാത്ത്റൂം കാംപിങ്. ടിക്ടോക്കിൽ പലരും പറയുന്നത്, ഇങ്ങനെ ബാത്ത്റൂമിൽ പോയി വെറുതെ നിൽക്കുന്നത് ഒരുതരം സെൽഫ് കെയറിങ് പോലുമാണ് എന്നാണ്.
മറ്റുള്ളവരിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി, അവരവർക്കായി ഒരല്പം സമയം അതാണത്രെ ഇതിലൂടെ പലരും തേടുന്നത്. അല്പനേരം ഒറ്റക്കിരിക്കുകയും അല്പം റീച്ചാർജ്ജാവുകയും ചെയ്യുക അതാണ് ലക്ഷ്യം.
ഇപ്പോൾ എല്ലായിടത്തും ബഹളം ആണല്ലേ? ആ ബഹളത്തിൽ കുറേനേരം ചെലവഴിക്കുമ്പോൾ ചിലപ്പോൾ മടുത്തുപോയി എന്നിരിക്കും. ആ സമയത്താണ് ബാത്ത്റൂം കാംപിങ്ങിന്റെ പ്രാധാന്യം.
പലർക്കും, ബാത്ത്റൂം മാത്രമാണ് പൂർണ്ണമായും ഏകാന്തത അനുഭവപ്പെടുന്ന ഒരേയൊരു സ്ഥലം എന്നാണ് പറയുന്നത്. അവിടെയാകുമ്പോൾ ആരും എന്തെങ്കിലും ആവശ്യങ്ങൾ പറഞ്ഞു വരില്ല, ജഡ്ജ്മെന്റുകളില്ല എന്നാണ് വൈറലായ ഒരു ടിക് ടോക്ക് വീഡിയോയിൽ, ഹെൻഡോ എന്ന യൂസർ വിശദീകരിക്കുന്നത്.
വലിയ ബഹളങ്ങളിൽ നിന്നും, പാർട്ടിയിലായാലും വീട്ടിലായാലും റിഫ്രഷ് ചെയ്യാൻ വേണ്ടി താൻ ബാത്ത്റൂമിലേക്ക് പോകും. പ്രത്യേകിച്ച് ഒന്നും ചെയ്യാതെ മണിക്കൂറുകളോളം ബാത്ത്റൂമിൽ ചെലവഴിക്കും എന്നും ഹെൻഡോ പറയുന്നു.
അതേസമയം, മാനസികമായി ഉള്ള പിരിമുറുക്കം കുറക്കാനും, പാനിക് അറ്റാക്ക് പോലെയുള്ളവയെ ചെറുക്കാനും ഒക്കെ സഹായിക്കും ഈ രീതി എന്നും പറയുന്നു. എന്തായാലും, കൊള്ളാമല്ലേ ഈ ബാത്ത്റൂം കാംപിങ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]