
മുംബൈ: തന്റെ മക്കള്‍ അവരുടെ അമ്മ ആരാണെന്ന് ചോദിച്ചു തുടങ്ങിയെന്ന് വെളിപ്പെടുത്തി ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍. കരണിന് യാഷ് റൂഹി എന്നിങ്ങനെ രണ്ട് കുട്ടികളാണ് ഉള്ളത്. തന്റെ മാതാവിനെയാണ് അവര്‍ ഇതുവരെ ‘മമ്മ’ എന്ന് വിളിച്ചിരുന്നത്. അത് അവരുടെ അമ്മൂമ്മയാണ് എന്ന് അവര്‍ക്ക് മനസിലായി കഴിഞ്ഞു. ഈ പ്രശ്നത്തെ നേരിടാൻ കുട്ടികളുടെ സ്കൂൾ കൗൺസിലറുടെ സമീപിച്ചിരുന്നുവെന്നും കരണ്‍ വെളിപ്പെടുത്തി.
ജേര്‍ണലിസ്റ്റ് ഫെയ് ഡിസൂസ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഈക്കാര്യം കരണ്‍ വെളിപ്പെടുത്തിയത്. “ആധുനിക കുടുംബമാണ് എന്റെത്. അവിടെ അസാധാരണമായ സാഹചര്യം ഉണ്ടാകാം. അതിനാൽ കുട്ടികള്‍ ‘ഞാൻ ആരുടെ വയറ്റിൽ ജനിച്ചു?’ എന്ന ചോദ്യവും എന്നോട് ചോദിക്കും. അമ്മ ശരിക്കും അമ്മയല്ല, അവര്‍ ഞങ്ങളുടെ മുത്തശ്ശിയാണ് എന്ന് അവര്‍ക്ക് മനസിലായി. ഇത്തരം ഒരു പ്രശ്നം നേരിടാന്‍ അവരുടെ സ്കൂളിലെ കൗണ്‍സിലറെപ്പോലും കാണേണ്ടി വന്നു” കരണ്‍ ജോഹര്‍ പറഞ്ഞു.
2017ലാണ് കരൺ ജോഹറിന് ഇരട്ടകളായ യാഷിനെയും റൂഹിയെയും വാടക ഗർഭധാരണത്തിലൂടെ മക്കളായി ലഭിച്ചത്. താന്‍ സിംഗിള്‍ പേരന്റാണ് എന്ന് പ്രഖ്യാപിച്ച അദ്ദേഹം 81 വയസ്സുള്ള അമ്മ ഹിരൂ ജോഹറിനൊപ്പമാണ് കുട്ടികളെ വളർത്തുന്നത്. ഈ വർഷം ഫെബ്രുവരിയിൽ കുട്ടികൾക്ക് 7 വയസ്സ് തികഞ്ഞു, കരൺ അവർക്കും അമ്മയ്ക്കും വേണ്ടി ഒരു വൈകാരിക കുറിപ്പ് എഴുതിയിരുന്നു.
ഇതേ അഭിമുഖത്തിലാണ് ബോളിവുഡിലെ പുത്തന്‍ പ്രവണതകളെയും കരണ്‍ ചോദ്യം ചെയ്തിരുന്നു. “ബോളിവുഡിലെ പത്തോളം മുന്‍നിര നടന്മാര് സൂര്യനെയും ചന്ദ്രനെയും ഒക്കെയാണ് പ്രതിഫലമായി ചോദിക്കുന്നത്. മൂന്നരക്കോടി ഓപ്പണിംഗ് കളക്ഷൻ പോലും നേടാന്‍ കഴിയാത്തവര്‍ വരെ 35 കോടിയാണ് പ്രതിഫലം ചോദിക്കുന്നത്.
ഇങ്ങനെ ആണെങ്കില്‍ ഞങ്ങള്‍ എങ്ങനെ ഒരു നിര്‍മാണ കമ്പനി നടത്തി കൊണ്ടുപോകും. കഴിഞ്ഞ വര്‍ഷം പത്താന്, ജവാന് എന്നീ സിനിമകള്‍ 1000 കോടി നേടിയത് കണ്ടപ്പോള്‍ എല്ലാവരും ആക്ഷന്‍ സിനിമകള്‍ ചെയ്യാന്‍ തുടങ്ങി. അപ്പോഴാണ് റോക്കി ഓര് റാണി കി പ്രേം കഹാനി ഹിറ്റാകുന്നത് കണ്ടത്. അപ്പോള്‍ എല്ലാവരും ലവ് സ്റ്റേറികൾ എടുക്കാന്‍ തുടങ്ങി. എവിടെ എങ്കിലും ഉറച്ചു നില്‍ക്കുകയാണ് ആദ്യം വേണ്ടത്. അതില്ലെങ്കില്‍ എന്ത് ചെയ്തിട്ടും കാര്യമില്ല”, എന്നാണ് കരൺ ജോഹർ പറഞ്ഞത്.
Last Updated Jul 8, 2024, 10:18 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]