

കോട്ടയം ചുങ്കം വാരിശേരിയിൽ വഴിയില്ലാത്തതിനേ തുടർന്ന് മതിൽ പൊളിച്ച സംഭവം; ഇടവഴിയിലൂടെ കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിക്കാനാവാത്തതിനേ തുടർന്ന് വയോധിക മരിച്ചു; വീഡിയോ ദൃശ്യങ്ങൾ കാണാം
കോട്ടയം : ചുങ്കം വാരിശ്ശേരിയിൽ മതിൽ പൊളിച്ചതിനെ തുടർന്ന് തർക്കമുണ്ടായ സ്ഥലത്ത് വഴിയില്ലാത്തതിനെ തുടർന്ന് ഇട വഴിയിലൂടെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനെ തുടർന്ന് വയോധിക മരിച്ചു.
ചുങ്കം വാരിശേരി ഇടാട്ടുതറയിൽ സഫിയ (70) ആണ് ആശുപത്രിയിൽ എത്തിക്കാനാവാത്തതിനെ തുടർന്ന് കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ മരിച്ചത്.
അസുഖത്തെ തുടർന്ന് മാസങ്ങളോളമായി വയോധിക കിടപ്പിലായിരുന്നു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ഇവർക്ക് അസുഖം മൂർച്ഛിച്ചതോടെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് അയൽവാസികൾ ചേർന്ന് കസേരയിൽ ഇരുത്തിയാണ് ഇവരെ ഇടവഴിയിലൂടെ ചുമന്ന് ആശുപത്രിയിലേയ്ക്കു കൊണ്ടു പോയത്. മതിൽ പൊളിച്ച വഴിയുടെ സമീപത്ത് വരെ മാത്രമാണ് വാഹനം എത്തിക്കാനായുള്ളൂ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
നടപ്പുവഴി മാത്രമുള്ള പ്രദേശത്തു കൂടി കസേരയിൽ ഇരുത്തി പൊക്കിയെടുത്താണ് ഇവരെ റോഡിൽ കിടന്ന വാഹനത്തിൽ എത്തിച്ചത്.
ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കലും മരണം സംഭവിച്ചിരുന്നു.
സഞ്ചാരയോഗ്യമായ ഒരു വഴിയില്ലാത്തത് കൊണ്ടാണ് കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ ഈ വയോധികയ്ക്ക് ജീവൻ നഷ്ടപ്പെട്ടതെന്ന് ബന്ധുക്കൾ പറയുന്നു.
ഇവിടെയുള്ളവർ വഴിയ്ക്കായി പ്രദേശത്തെ മതിൽ പൊളിച്ചത് വലിയ വിവാദമായി മാറിയിരുന്നു. തുടർന്ന് നാലു പേർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ഇതിൽ മരണപ്പെട്ട സഫിയയുടെ മകൻ നസീറും ഉൾപ്പെടും. മതിൽ പൊളിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തേക്ക്
പ്രവേശിക്കുന്നതിൽ നിന്ന് ഇയാളെ പോലീസ് വിലക്കിയിരിക്കുകയാണ്. ഇതിനിടെയാണ് നഫീസയുടെ മരണം സംഭവിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]