
<p>മംഗളൂരു: കേരളാ തീരത്തിന് സമീപത്ത് വെച്ച് തീപിടിച്ച വാൻഹായ് 503 ചരക്ക് കപ്പലിലെ പൊട്ടിത്തെറിയിൽ പരിക്കേറ്റ 4 ജീവനക്കാരെ മംഗളൂരു എജെ ആശുപത്രിയിലെത്തിച്ചു. ഇവരിൽ 2 പേരുടെ നില അതീവ ഗുരുതരമാണ്. പൊള്ളലേറ്റതിനെ തുടർന്നുള്ള പരിക്കുകളാണുള്ളത്. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷമാണ് ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചിരിക്കുന്നത്. ഈ നാല് പേർക്ക് മാത്രമാണ് പൊള്ളലേറ്റിരിക്കുന്നതെന്ന് അനൗദ്യോഗികമായി പൊലീസ് വ്യക്തമാക്കുന്നു. അതേ സമയം ഇവരെക്കുറിച്ചുള്ള പേര് വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. അതേ സമയം കാണാതായ നാല് പേരെക്കുറിച്ചുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.</p><p></p>
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]