
ഒഴുക്കിൽപ്പെട്ട് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി; കണ്ടെത്തിയത് 9 ദിവസത്തെ തിരച്ചിലിനൊടുവിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മീനടം (കോട്ടയം) ∙ ഒഴുക്കിൽപ്പെട്ടു കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. കാട്ടുമറ്റത്തിൽ ഈപൻ തോമസിന്റെ (66) മൃതദേഹമാണ് കൈത്തെപ്പാലം ഭാഗത്തു വെള്ളത്തിനടിയിൽനിന്നു കണ്ടെടുത്തത്. ഒൻപതു ദിവസത്തെ തിരച്ചിലിനൊടുവിൽ ടീം എമർജൻസി കേരളയാണ് മൃതദേഹം കണ്ടെത്തിയത്. പാമ്പാടി അഗ്നിരക്ഷ സേനയും തിരച്ചിലിൽ പങ്കെടുത്തിരുന്നു.
തൊഴിലാളിയെക്കൊണ്ട് തേങ്ങയിടുന്നതിനിടെ മീനടം പുത്തൻപുരപ്പടി ഭാഗത്തു നിന്നുമാണ് ഈപ്പനെ കാണാതായത്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. സംസ്ക്കാരം ചൊവാഴ്ച വൈകിട്ട് 4ന് മീനടം സെന്റ് ജോൺസ് യാക്കോബായ പള്ളിയിൽ. ഭാര്യ: സൂസൻ, മക്കൾ: ടോം സ്റ്റീഫൻ, ജേക്കബ് സ്റ്റീഫൻ. മരുമകൾ: സ്റ്റെഫി