അച്ഛൻ 30 വർഷം മുമ്പ് വാങ്ങിയ ഓഹരിയിലൂടെ ഓർക്കാപ്പുറത്ത് കോടീശ്വരനായി മാറി മകൻ. യുവാവ് തന്നെയാണ് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ ഈ വിവരം പങ്കുവച്ചിരിക്കുന്നത്. അതിൽ പറയുന്നത്, അച്ഛൻ 30 കൊല്ലങ്ങൾക്ക് മുമ്പ് വാങ്ങിയ ഒരു ലക്ഷം രൂപ ഓഹരിയുടെ ഇപ്പോഴത്തെ മൂല്യം 80 കോടി രൂപയാണ് എന്നാണ്.

1990 -കളിലാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്ന യുവാവിന്റെ അച്ഛൻ ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ ഓഹരികൾ വാങ്ങിയത്. രേഖകളുടെ ചിത്രങ്ങൾക്കൊപ്പമാണ് യുവാവിന്റെ പോസ്റ്റ്. പിന്നീട്, നിക്ഷേപകനായ സൗരവ് ദത്ത എക്സിൽ (ട്വിറ്റർ) ഈ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തു.

’ഓഹരികൾ കൃത്യമായി വാങ്ങിയതിന്റെ ഗുണമാണ് ഇത്’ എന്നാണ് സൗരവ് ദത്ത തന്റെ പോസ്റ്റിൽ പറയുന്നത്. ‘റെഡ്ഡിറ്റിൽ ഒരാൾ തന്റെ അച്ഛൻ 1990 -കളിൽ ഒരുലക്ഷത്തിന് വാങ്ങിയ ജെഎസ്ഡബ്ല്യു ഓഹരികള് കണ്ടെത്തി. 80 കോടിയാണ് ഇന്നത്തെ അവയുടെ വില’ എന്നും പോസ്റ്റിൽ പറയുന്നു.

Guy on Reddit discovered JSW shares bought by his dad in the 1990s for ₹1L.Worth ₹80Cr today.Power of buy right sell after 30yrs. pic.twitter.com/mZTpGt4LII

— Sourav Dutta (@Dutta_Souravd) June 7, 2025

ജിൻഡാൽ വിജയനഗർ സ്റ്റീൽ ലിമിറ്റഡിൽ നിന്നാണ് യുവാവിന്റെ അച്ഛൻ ഓഹരികൾ വാങ്ങിയത്. ആ ഓഹരികൾ ഒടുവിൽ വർഷങ്ങൾക്ക് ശേഷം അവർക്ക് വലിയ തുക നേടിക്കൊടുക്കുകയായിരുന്നു. 2005 -ലാണ് ജെഎസ്ഡബ്ല്യു സ്റ്റീലുമായി കമ്പനി ലയിക്കുന്നത്. പോസ്റ്റിട്ടിരിക്കുന്ന യുവാവിന്റെ അച്ഛൻ ആദ്യം കമ്പനിയുടെ 5,000 ഓഹരികളാണ് വാങ്ങിയത്. ലയനത്തിനുശേഷം, ആ ഓഹരികൾ 80,000 ജെഎസ്ഡബ്ല്യു സ്റ്റീൽ ഓഹരികളായി മാറുകയായിരുന്നു.

എന്തായാലും, ഈ പോസ്റ്റ് വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്. പോസ്റ്റിന് നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നതും. വളരെ ബുദ്ധിപൂർവമാണ് യുവാവിന്റെ പിതാവ് പ്രവർത്തിച്ചത് എന്ന് നിരവധിപ്പേർ അഭിപ്രായപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]