
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്: സീറ്റ് വിഭജനത്തിൽ എൻഡിഎയിൽ ധാരണ, ബിജെപിയും ജെഡിയുവും നൂറിലധികം സീറ്റുകളിൽ മത്സരിക്കും
പട്ന ∙ ലോക്സഭാ സീറ്റു വിഭജന അനുപാതത്തിൽ ബിഹാറിൽ നിയമസഭാ സീറ്റു വിഭജനവും നടത്താൻ എൻഡിഎയിൽ ഏകദേശ ധാരണ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണിയുടെ ഭാഗമല്ലാതിരുന്ന എൽജെപി, രാഷ്ട്രീയ ലോക് മോർച്ച കക്ഷികൾ എൻഡിഎയിൽ എത്തുകയും വികാസ്ശീൽ ഇൻസാൻ പാർട്ടി (വിഐപി) മുന്നണി വിടുകയും ചെയ്ത പശ്ചാത്തലത്തിലാണിത്.
ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം എൻഡിഎ മുന്നണി ഘടനയിൽ മാറ്റമുണ്ടായിട്ടില്ല.
ബിജെപി 17, ജെഡിയു 16, എൽജെപി (റാംവിലാസ്) അഞ്ച്, ഹിന്ദുസ്ഥാനി അവാം മോർച്ച ഒന്ന്, രാഷ്ട്രീയ ലോക് മോർച്ച ഒന്ന് എന്നിങ്ങനെയായിരുന്നു ലോക്സഭാ സീറ്റു വിഭജനം. ബിഹാറിലെ 243 അംഗ നിയമസഭയിലേക്ക് ബിജെപിയും ജെഡിയുവും നൂറിലധികം സീറ്റുകളിൽ മൽസരിക്കുമെന്ന് ഉറപ്പാണ്.
നാൽപതോളം സീറ്റുകളാകും ചെറിയ ഘടകകക്ഷികൾക്കായി മാറ്റി വയ്ക്കുക.
ലോക്സഭാ തിരഞ്ഞെടുപ്പിൽ അഞ്ചു സീറ്റിൽ മൽസരിച്ച് അഞ്ചിലും വിജയിച്ച എൽജെപി (റാംവിലാസ്) നിയമസഭാ തിരഞ്ഞെടുപ്പിൽ 28 സീറ്റുകൾ വരെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. സംസ്ഥാന രാഷ്ട്രീയത്തിൽ താക്കോൽ സ്ഥാനം ഉറിപ്പിക്കാനായി എൽജെപി (റാംവിലാസ്) നേതാവ് കേന്ദ്രമന്ത്രി ചിരാഗ് പസ്വാൻ നിയമസഭയിലേക്കു മൽസരിക്കുമെന്നു പ്രഖ്യാപിച്ചു കഴിഞ്ഞു.
കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയ്ക്ക് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ച ഏഴു സീറ്റുകളും കിട്ടിയേക്കും. ഉപേന്ദ്ര ഖുശ്വാഹയുടെ രാഷ്ട്രീയ ലോക് മോർച്ചയ്ക്ക് നാലഞ്ചു സീറ്റുകളിൽ ഒതുക്കപ്പെടുമെന്ന വേവലാതിയുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]