
ഒലിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ; ചോല കടക്കാനാവാതെ കുടുങ്ങിയത് 10 പേർ, രക്ഷപ്പെടുത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കരുവാരകുണ്ട്∙ വനമേഖലയിലുണ്ടായ കനത്ത ഒലിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ. മഞ്ഞളാം ചോലയിൽ ചോല കടക്കാനാവാതെ കുടുങ്ങിയ പത്തോളം പേരെ അഗ്നിശമനസേന രക്ഷപ്പെടുത്തി.
വിനോദ സഞ്ചാര കേന്ദ്രങ്ങൾ കാണാനെത്തിയവരാണു ചോല കടക്കാനാവാതെ കുടുങ്ങിയത്. ഞായർ ഉച്ചകഴിഞ്ഞ് 3 മണിക്കാണു മഴ തുടങ്ങിയത്. രാത്രി 9 മണി വരെ മഴ തുടർന്നു. എന്നാൽ 2 കിലോമീറ്റർ ദൂരത്തുള്ള ചേരി മാമ്പറ്റ പ്രദേശങ്ങളിൽ മഴയുണ്ടായില്ല.
അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.