
ബജ്റംഗ്ദള്‍ നേതാവിന്റെ കൊലപാതകം: അന്വേഷണം എൻഐഎയ്ക്ക് കൈമാറി
മംഗളൂരു∙ കര്‍ണാടകയിലെ ബജ്റംഗ്ദള്‍ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതക കേസ് ദേശീയ അന്വേഷണ ഏജൻസി (എന്‍ഐഎ) അന്വേഷിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് കൈമാറി.
അന്വേഷണം നടത്താനുള്ള ഉത്തരവ് കേന്ദ്ര ആഭ്യന്തരമന്ത്രലായത്തിൽനിന്നും ലഭിച്ചെന്നും കേസ് റജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും ഇതുസംബന്ധിച്ച വൃത്തങ്ങൾ പറഞ്ഞു. കുറ്റകൃത്യത്തിന്റെ ഗൗരവവും ഗൂഢാലോചന പുറത്തുകൊണ്ടുവരേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്ത് എൻഐഎ അന്വേഷണം ആവശ്യമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ഉദ്ധരിച്ച് വൃത്തങ്ങൾ പറഞ്ഞു.
മേയ് ഒന്നിന് മംഗളൂരുവിലെ ബാജ്പെയിലെ കിന്നിപദാവു എന്ന സ്ഥലത്തുവച്ചാണ് ഷെട്ടി കൊല്ലപ്പെട്ടത്. രാത്രി എട്ടരയോടെ കാറിലും പിക്കപ്പ് വാനിലുമായി എത്തിയ ആറംഗ സംഘം സുഹാസും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിർത്തുകയും സുഹാസിനെ മാരകായുധങ്ങളുമായി ആക്രമിക്കുകയുമായിരുന്നു.
ഉടൻ തന്നെ സമീപത്തുള്ള ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസിൽ ഇതുവരെ 16 പേരാണ് പിടിയിലായത്. 2022 ജൂലൈയിൽ സൂറത്കലിൽ മുഹമ്മദ് ഫാസിൽ എന്ന യുവാവിനെ തുണിക്കടയിൽ കയറി വെട്ടിക്കൊന്ന കേസിലെ പ്രധാന പ്രതിയാണ് സുഹാസ് ഷെട്ടി. ഈ കേസിൽ ജാമ്യത്തിലായിരുന്നു സുഹാസ്.
ബെള്ളാരെയിൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഫാസിലിനെ വെട്ടിക്കൊന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]