
ന്യൂയോര്‍ക്ക്: പുരുഷന്മാരുടെ ട്വന്റി 20 ലോകകപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ ഇന്ത്യ-പാകിസ്ഥാന് മത്സരമാണ് ഇന്ന്. ഒരിടവേളയ്ക്ക് ശേഷം അയല്‍ക്കാര്‍ മുഖാമുഖം വരുന്നതിന്റെ ത്രില്ലിലാണ് ക്രിക്കറ്റ് പ്രേമികള്‍. ന്യൂയോര്‍ക്കില്‍ പുതുതായി നിര്‍മിച്ച നാസൗ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ച് എങ്ങനെയായിരിക്കും എന്ന ആകാംക്ഷ മുറുകിയിരിക്കേ കാലാവസ്ഥ എങ്ങനെയാണ് മത്സരത്തെ സ്വാധീനിക്കുക, ന്യൂയോര്‍ക്കില്‍ മത്സര സമയത്ത് മഴ സാധ്യതയുണ്ടോ?
ന്യൂയോര്‍ക്കിലെ നാസൗ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് എട്ട് മണിക്കാണ് ഇന്ത്യ-പാകിസ്ഥാന് ത്രില്ലര്‍ ആരംഭിക്കുക. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വൈരികളുടെ പാരാട്ടമാണിത്. ന്യൂയോര്‍ക്ക് സമയം രാവിലെ 10.30നാണ് കളി ആരംഭിക്കേണ്ടത്. മത്സരദിനം രാവിലെ മുതല്‍ ന്യൂയോര്‍ക്കില്‍ മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെങ്കിലും രാവിലെ 7 മണിക്ക് 9 ശതമാനം മഴ സാധ്യത മാത്രമാണ് അക്യുവെതർ പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ ന്യൂയോര്‍ക്ക് സമയം രാവിലെ 11 മുതല്‍ മഴ സാധ്യത വര്‍ധിക്കും. ഉച്ചകഴിഞ്ഞ് ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥാ പ്രവചനങ്ങള്‍ പറയുന്നു. ആരാധകർക്ക് എത്ര ഓവർ വീതമുള്ള ഇന്നിംഗ്സുകള്‍ കാണാനാകും എന്നത് ആകാംക്ഷയാണ്.
ന്യൂയോർക്കിൽ ഇന്ത്യൻ സമയം രാത്രി 8 മണിക്കാണ് ഇന്ത്യ-പാകിസ്ഥാന് മത്സരം ആരംഭിക്കുക. കളിയിൽ ടോസ് നിർണായകമാകും. മത്സരത്തില്‍ വിരാട് കോലിയുടെ ബാറ്റിംഗ് കരുത്ത് കാണാനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. പാക്കിസ്ഥാനെതിരെ ലോകവേദികളില്‍ എന്നും ഫോം ആവുന്ന കോലി ന്യൂയോര്‍ക്കിലും തിളങ്ങുമെന്നാണ് പ്രതീക്ഷ. ഇന്ത്യയില്‍ ടെലിവിഷനില്‍ സ്റ്റാര്‍ സ്പോര്‍ട്സിലൂടെയും ലൈവ് സ്ട്രീമിംഗില് ഡിസ്നി+ഹോട്സ്റ്റാറിലൂടെയും മത്സരം കാണാനാകും. സ്റ്റാര്‍ സ്പോര്‍ട്സിന് പുറമെ ഡിഡി സ്പോര്‍ട്സിലും മത്സരത്തിന്റെ തത്സമയം സംപ്രേഷണമുണ്ടാകും.
Last Updated Jun 9, 2024, 12:11 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]