
കുവൈത്ത് സിറ്റി: കുവൈത്തില്‍ വഫ്ര ഫാംസ് റോഡിലും മഹ്ബൂല ഏരിയയിലെ ട്രാഫിക് ജംഗ്ഷനിലും ഉണ്ടായ അപകടങ്ങളില്‍ രണ്ട് അറബ് പ്രവാസികള്‍ മരിച്ചു. വഫ്ര ഫാംസ് റോഡിൽ വാഹനത്തിനകത്ത് ഒരാൾ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് റൂമിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു.
റെസ്ക്യൂ പോലീസ് പട്രോളിംഗ്, വഫ്ര പോലീസ് സ്റ്റേഷനിൽ നിന്നുള്ള പട്രോളിംഗ്, വഫ്ര ഫയർ സ്റ്റേഷൻ എന്നിവരെത്തിയെങ്കിലും പ്രവാസിയുടെ ജീവൻ രക്ഷിക്കാനായില്ല. മഹ്ബൂല മേഖലയിൽ മോട്ടോർ സൈക്കിൾ മറിഞ്ഞാണ് അറബ് പൗരനായ ബൈക്ക് യാത്രികൻ മരണപ്പെട്ടത്. മൃതദേഹം ഫോറൻസിക് വിഭാഗത്തിന് കൈമാറി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടരുകയാണ്.
Read Also –
കടല്‍ വഴി കടത്താന്‍ ശ്രമം, പിടികൂടിയത് 50 കിലോ കഞ്ചാവ്, നാലുപേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് കടല്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച 50 കിലോഗ്രാം കഞ്ചാവ് അധികൃതര്‍ പിടിച്ചെടുത്തു. കോസ്റ്റ് ഗാർഡിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ, നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷനുമായി സഹകരിച്ചാണ് ഓപ്പറേഷൻ നടത്തിയത്.
150,000 കുവൈത്തി ദിനാർ (നാല് കോടിയിലേറെ ഇന്ത്യന്‍ രൂപ) വിലവരുന്ന കഞ്ചാവ് ആണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് വിൽപനക്കാരെയും കള്ളക്കടത്തുകാരെയും നേരിടാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഇവ പിടിച്ചെടുത്തത്. കഞ്ചാവ് കടത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. കോസ്റ്റ് ഗാർഡ്, നൂതന റഡാർ സംവിധാനങ്ങൾ ഉപയോഗിച്ച് സംശയമുള്ളവരുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുകയും തുടര്‍ന്ന് കഞ്ചാവ് പിടിച്ചെടുക്കുകയുമായിരുന്നു.
Last Updated Jun 9, 2024, 4:47 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]