
മുംബൈ: രാജ്യത്തെ പ്രമുഖ ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡുകളില്‍ ഒന്നായ നോയ്സ് പുതിയ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്വാച്ച് പുറത്തിറക്കി. നോയ്സ്ഫിറ്റ് ഒറിജിന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ സ്മാര്‍ട്ട്വാച്ച് പ്രീമിയം ഗണത്തില്‍ വരുന്നതാണ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ദിവസേനയുള്ള ഉപയോഗത്തിന് ഉപകരിക്കുന്ന രീതിയില്‍ നവീന സാങ്കേതിക സൗകര്യങ്ങളോടെയാണ് നോയ്സ് ഈ വാച്ച് പുറത്തിറക്കിയിരിക്കുന്നത്.
പുതിയ നെബുല യുഐയില്‍ ഇഎന്‍ 1 പ്രൊസസറാണ് നോയ്സ്ഫിറ്റ് ഒറിജിന്റെ കരുത്ത്. 30 ശതമാനം അധികം വേഗതയില്‍ പ്രതികരണവും മെച്ചപ്പെട്ട പ്രൊസസിംഗ് പവറും ഇത് ഉറപ്പുവരുത്തുന്നു. യൂസര്‍മാരുടെ തെറ്റുകള്‍ ഒഴിവാക്കാനായി മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മികച്ച ഫെര്‍ഫോമന്‍സ് ഈ വാച്ച് ഉറപ്പുവരുത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ നെബുല യുഐ മെനു ലേഔട്ടിലും ഐക്കണുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇത് കൂടുതല്‍ യൂസര്ഫ്രണ്ട്ലിയാക്കി വാച്ചിനെ മാറ്റുന്നു. 1.46 ഇഞ്ച് അപെക്സ്വിഷന് അമോല്‍ഡ് ഡിസ്പ്ലെയിലാണ് സ്മാര്‍ട്ട്വാച്ച് വരുന്നത്. വിവിധ മോഡുകള്‍ ഡിസ്പ്ലെയില്‍ ഒരുക്കിയിരിക്കുന്നു. വാട്ടര്‍ റെസിസ്റ്റന്റ് സംവിധാനം, 100ലധികം സ്പോര്‍ട്സ് മോഡുകള്‍, ഫാസ്റ്റ്-ചാര്‍ജിംഗ് എന്നിവയും പ്രത്യേകതകളാണ്. ഫോണ്‍കോളുകള്‍ കട്ട് ചെയ്യാനും റിമോട്ടായി ഫോട്ടോകള്‍ എടുക്കാനും സാധിക്കും.
ആരോഗ്യം നിരീക്ഷിക്കാനായി സ്മാര്ട്ട്വാച്ചുകളിലുള്ള എല്ലാ സൗകര്യങ്ങളും ഇതിലുമുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട ബയോമെട്രിക് സെന്‍സറുകള്‍ ഫിറ്റ്നസ് ട്രാക്കിംഗിന് സഹായകമാകും എന്നാണ് നിര്‍മാതാക്കളുടെ വാദം. ഹൃദയമിടിപ്പ്, ഉറക്കം, രക്തത്തിലെ ഓക്സിജന്റെ അളവ്, സ്ട്രെസ് എന്നിവയെല്ലാം ഇതിലൂടെ അറിയാം. പുതിയ നെബുല യുഐ സ്മാര്‍ട്ട് വിഡ്ജറ്റുകളും പെട്ടെന്ന് വിവരങ്ങള്‍ തെരഞ്ഞെടുക്കാനുള്ള വഴികളും ഒരുക്കുന്നു. ആകര്‍ഷകമായ ഡിസൈനും വാച്ചിനെ ശ്രദ്ധേയമാക്കുന്നു. മികച്ച ഫിനിഷിംഗും സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ ഡിസൈനും ആകര്‍ഷകം. മൂന്ന് തരത്തിലുള്ള സ്ട്രാപ്പുകളില്‍ ആറ് നിറങ്ങളിലായി ഈ വാച്ച് ലഭ്യമാണ്. മാഗ്നറ്റിക്, ലെതര്‍, സിലിക്കോണ്‍ എന്നിവയാണിത്.
ഉപയോക്താക്കളെ തൃപ്തിപ്പെടുത്തുന്ന ഉല്പന്നങ്ങള് വിപണിയില്‍ എത്തിക്കുന്നതിലാണ് നോയ്സ് ശ്രദ്ധിക്കുന്നതെന്ന് കമ്പനിയുടെ സഹസ്ഥാപകന്‍ അമിക് ഖാത്രി പറഞ്ഞു. 6499 രൂപയാണ് വാച്ചിന് വിലയിട്ടിരിക്കുന്നത്. ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ വെബ്സൈറ്റുകളില്‍ വാച്ച് ലഭ്യമാണ്.
Last Updated Jun 9, 2024, 9:57 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]