
കോഴിക്കോട്: അതിഥി തൊഴിലാളികളുടെ മൊബൈല്‍ ഫോണും പണവും അപഹരിച്ചതായി പരാതി. കോഴിക്കോട് താമരശ്ശേരിയിലെ കത്തറമ്മലില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശികളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മാട്ടിലായിയിലുള്ള ഇവരുടെ താമസസ്ഥലത്താണ് ഇന്ന് പുലര്‍ച്ചെയോടെ മോഷണം നടന്നത്. ഇതുമായി ബന്ധപ്പെട്ട് കൊടുവള്ളി പൊലീസില്‍ ഇവർ പരാതി നല്‍കിയിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനിട്ടാണ് കിടന്നുറങ്ങിയതെന്ന് മോഷണത്തിനിരയായവരില്പ്പെട്ട റഫീഖ് പറഞ്ഞു. രാവിലെ ജോലിക്ക് പോകാനായി എഴുന്നേറ്റപ്പോള്‍ ഫോണ്‍ കാണാനില്ലായിരുന്നു. വിവരം മറ്റുള്ളവരോട് അറിയിച്ചപ്പോഴാണ് അവരുടെ ഫോണുകളും നഷ്ടപ്പെട്ടതായി മനസ്സിലായത്. കൂടുതല്‍ പരിശോധനയില്‍ 5000 രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തിയെന്നും ഇവര്‍ പറഞ്ഞു. അഞ്ച് പേരാണ് ഒരു റൂമില്‍ താമസിക്കുന്നത്. റഫീഖിനെ കൂടാതെ ഹാക്കിം ഷേഖ്, അസം സ്വദേശി രാജേഷ് ബര്മന് എന്നിവരുടെ ഫോണുകളാണ് നഷ്ടമായത്. കൊടുവള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Last Updated Jun 8, 2024, 8:28 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]