
സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ചേരും. ലോക്സഭ തെരഞ്ഞെടുപ്പ് അവലോകനമാണ് ഒരു ദിവസത്തെ യോഗത്തിന്റ പ്രധാന അജണ്ട.കേരളം, ബംഗാൾ ഉൾപ്പെടെ പാർട്ടി മത്സരിച്ച സംസ്ഥാനങ്ങളിലെ സാഹചര്യവും രാജ്യത്തെ പൊതു സാഹചര്യവും സംബന്ധിച്ച പ്രാഥമിക അവലോകനം യോഗത്തിൽ ഉണ്ടാകും.കേരളത്തിലെ ഭരണ വിരുദ്ധ വികാരം തിരിച്ചടിക്കു കാരണമായോ. എന്ന് പരിശോധിക്കണമെന്ന് സിപി ഐ നേതൃയോഗം തീരുമാനിച്ചിരുന്നു.
സംസ്ഥാന സർക്കാരിനെതിരായ വികാരം നിയമസഭ തീരഞ്ഞെടുപ്പുകളിലാണ് പ്രതിഫലിക്കുകയെന്ന് പ്രതികരിച്ച സിപിഐഎം ദേശീയ നേതാക്കൾ, സംസ്ഥാന തല അവലോകനത്തിൽ എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്ന് അറിയിച്ചു. സംസ്ഥാന ഘടകത്തിന്റെ റിപ്പോർട്ട് ഈ മാസം 28മുതൽ 30വരെ ചേരുന്ന കേന്ദ്രകമ്മറ്റി യോഗത്തിൽ പരിഗണിക്കും.കേരളത്തിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും യോഗത്തിൽ പങ്കെടുക്കും.
Story Highlights : CPIM politburo meeting today
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]