

കെഎസ്ആർടിസി ബസ് ഇടിച്ചുകയറി; ശക്തൻ തമ്പുരാൻ പ്രതിമ തകർന്നു; മൂന്നു പേർക്ക് പരിക്ക് ; ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം
സ്വന്തം ലേഖകൻ
തൃശൂർ: കെഎസ്ആർടിസി ബസ് ഇടിച്ചുകയറി ശക്തൻ തമ്പുരാന്റെ പ്രതിമ തകർന്നു. തൃശൂർ നഗരത്തിൽ ഇന്ന് പലർച്ചയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ടെത്തിയ ബസ് ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
മൂന്നരയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. പ്രതിമ പൂർണമായി തകർന്ന നിലയിലാണ്. എന്നാൽ അപകടത്തിൽപ്പെട്ട് പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]