
വീട്ടിലെ പല്ലി ശല്യം കാരണം പൊറുതിമുട്ടിയോ? പല കാരണങ്ങള്‍ കൊണ്ടും പല്ലി ശല്യം ഉണ്ടാകാം. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ കാണപ്പെടുന്ന ചെറുപ്രാണികളെ ഭക്ഷിക്കാനായാണ് പലപ്പോഴും പല്ലികള്‍ എത്തുന്നത്.
പല പ്രയോഗങ്ങള്‍ നടത്തിയിട്ടും പല്ലികളെ തുരത്താന്‍ കഴിയാതെ വിഷമിക്കുന്നവര്‍ക്കായി പരീക്ഷിക്കേണ്ട ചില വഴികളെ പരിചയപ്പെടാം. ഒന്ന് പല്ലികളെ തുരത്താനുള്ള നല്ലൊരു വഴിയാണ് മുട്ടത്തോട് പ്രയോഗം.
മുട്ടയുടെ മണം പല്ലികള്‍ക്ക് ഇഷ്ടമല്ല. അതിനാല്‍ പല്ലികള്‍ വരാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ മുട്ട
തോടുകള്‍ വയ്ക്കുന്നത് നല്ലതാണ്. ഇത് പല്ലിയുടെ സാന്നിധ്യം ഇല്ലാതാക്കും.
രണ്ട് പെപ്പർ സ്പ്രേ അഥവാ കുരുമുളക് സ്പ്രേ ഉപയോഗിച്ചും പല്ലികള തുരത്താം. വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയാറാക്കാവുന്നതാണ് കുരുമുളക് സ്പ്രെ.
ഇതിനായി ഒരു സ്പ്രേ കുപ്പി എടുത്ത് വെള്ളവും കുരുമുളക് പൊടിയും കുറച്ച് ചുവന്ന മുളകുപൊടിയും ഇട്ട് നന്നായി കുലുക്കി യോജിപ്പിക്കുക. ഇനി പല്ലിയെ കാണുന്ന ഇടങ്ങളിലെല്ലാം ഇത് തളിക്കുക.
ഇങ്ങനെ ചെയ്യുന്നതും പല്ലികളെ തുരത്താന്‍ സഹായിക്കും. മൂന്ന് ഉള്ളി, വെളുത്തുള്ളി എന്നിവയുടെ ഗന്ധവും പല്ലികൾക്ക് സഹിക്കാൻ കഴിയില്ല.
അതിനാല്‍ ഉള്ളിയുടെയും വെളുത്തുള്ളിയുടെയും നീര് അൽപം വെള്ളത്തിൽ ചേർത്ത് പല്ലികൾ മറഞ്ഞിരിക്കുന്ന കർട്ടനുകൾക്ക് പിന്നിലോ വാതിലിന്റെ ഇടയിലോ തളിക്കുക. അല്ലെങ്കില്‍ വെളുത്തുള്ളി കഷ്ണങ്ങളോ ഉള്ളി കഷ്ണങ്ങളോ പല്ലികളില്‍ വരുന്നിടത്ത് വയ്ക്കാം.
ഇങ്ങനെ ചെയ്യുന്നത് അവയെ എളുപ്പത്തിൽ വീട്ടിൽ നിന്ന് അകറ്റാൻ സഹായിക്കും. നാല് പല്ലികള്‍ക്ക് അധികും ചൂടോ തണുപ്പോ താങ്ങാനാകില്ല. അതിനാല്‍ പല്ലി വരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ തണുത്ത വെള്ളം ഒഴിച്ചാല്‍ പല്ലികളെ തുരത്താന്‍ സാധിക്കും.
പല്ലികള്‍ എത്തുമ്പോള്‍ അവയുടെ മുകളിലേക്ക് തണുത്ത വെള്ളം ഒഴിക്കുന്നതും ഗുണം ചെയ്യും. Also read: ഒരു മാസം കൊണ്ട് കൊളസ്ട്രോൾ കുറയ്ക്കാം; ചെയ്യേണ്ട
കാര്യങ്ങള്‍ youtubevideo Last Updated Jun 8, 2024, 6:39 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]