
ആസിഫ് അലിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രം. തലവൻ എന്ന ചിത്രത്തിലേയ്ക്ക് പ്രേക്ഷക ശ്രദ്ധയാകർഷിച്ച ഘടകം ഇതായിരുന്നു.
ഒടുവിൽ ചിത്രം റിലീസ് ചെയ്തപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് മികച്ചൊരു ത്രില്ലർ ചിത്രം. ഫീല്‍ ഗുഡ് ചിത്രങ്ങളുടെ സംവിധായകൻ ജിസ് ജോയ് ത്രില്ലർ ഒരുക്കിയപ്പോൾ സിനിമാസ്വാദക മനവും നിറഞ്ഞു.
ഇനിയും ത്രില്ലർ ചിത്രങ്ങൾ സധൈര്യം ഒരുക്കാൻ ജിസ് ജോയ്ക്ക് ലഭിച്ച ആത്മവിശ്വാസം കൂടിയാണ് തലവൻ എന്ന് നിസംശയം പറയാനാകും. സിനിമ തിയറ്ററുകളിൽ എത്തിയിട്ട് മൂന്നാം ആഴ്ചയിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്. ഈ അവസരത്തിൽ തലവന്റെ ബോക്സ് ഓഫീസ് വിവരമാണ് പുറത്തുവരുന്നത്.
സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം റിലീസ് ചെയ്ത് ഇതുവരെ 20 കോടി രൂപയാണ് തലവൻ സ്വന്തമാക്കിയിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസ് കളക്ഷനാണിത്.
കേരളത്തിൽ നിന്നുമാത്രം പത്ത് കോടിയോളം ലഭിച്ചുവെന്നാണ് അനൗദ്യോഗിക വിവരം. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം റായ് ലക്ഷ്മി; അതും പൊലീസ് റോളിൽ; ശ്രദ്ധനേടി ഡിഎന്‍എ ക്യാരക്ടര്‍ ലുക്ക് മെയ് 24നാണ് തലവൻ റിലീസ് ചെയ്തത്. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ.
ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരായിരുന്നു മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം& പശ്ചാത്തലസംഗീതം – ദീപക് ദേവ്, ഛായാഗ്രഹണം – ശരൺ വേലായുധൻ. എഡിറ്റിംഗ് – സൂരജ് ഇ എസ്, കലാസംവിധാനം – അജയൻ മങ്ങാട്, സൗണ്ട് – രംഗനാഥ് രവി, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യൂം – ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – സാഗർ, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് – ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ – ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ – ആസാദ് കണ്ണാടിക്കൽ, പി ആർ ഒ – വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
Last Updated Jun 8, 2024, 8:23 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]