
തന്തയ്ക്കു പിറന്നവൻ ആണേല്‍ മറ്റേതെങ്കിലും സമുദായത്തെ വച്ച് ഇങ്ങനെ ഒരെണ്ണം പടച്ചു വിട്ടിട് വീട്ടില്‍ കിടന്നുറങ്ങാൻ സാധിക്കുവോ? ഇടത് നിരീക്ഷകൻ റെജി ലൂക്കോസിനെതിരെ ബിജെപി നേതാവ് ഷോണ്‍ ജോർജ് സ്വന്തം ലേഖകൻ കോട്ടയം: ഇടത് നിരീക്ഷകൻ റെജി ലൂക്കോസിനെതിരെ ബിജെപി നേതാവ് ഷോണ്‍ ജോർജ്. സുരേഷ് ഗോപിയുടെ മുഖം ക്രിസ്തുവിന്റെ ചിത്രത്തില്‍ മോർഫ് ചെയ്ത് പങ്കുവെച്ച പോസ്റ്റിനെതിരെയാണ് രൂക്ഷമായ വിമർശനവുമായി ഷോണ്‍ രംഗത്തെത്തിയത്.
മറ്റേതെങ്കിലും സമുദായത്തെ വച്ച് ഇങ്ങനെ ഒരെണ്ണം പടച്ചു വിട്ടിട്ട് വീട്ടില്‍ കിടന്നുറങ്ങാൻ സാധിക്കുമോ എന്നും ഷോണ്‍ ജോർജ് ചോദിക്കുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷോണ്‍ ജോർജിന്റെ കുറിപ്പ്
സിപിഎം നേതാവ് റെജി ലൂക്കോസിന്റേതായി ഈ ഒരു പോസ്റ്റ് കാണുവാനിടയായി.
ഒട്ടനവധി അന്തം കമ്മി – സുടാപ്പി പ്രൊഫൈലുകള്‍ പ്രചരിപ്പിച്ച ഒരു ഫോട്ടോയാണ് . അവരോടെല്ലാമായി എനിക്ക് പറയാനുള്ളത് ചുവടെ ചേർക്കുന്നു ഞാൻ എല്ലാകാലവും എന്റെ പിതാവില്‍ നിന്നും വിപരീതമായി വാക്കുകളില്‍ മിതത്വം പാലിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
എന്നാല്‍ ഇത് പോലെയുള്ള തലവഴിത്തരങ്ങള്‍ കാണുമ്പോള്‍ ഇവനെയൊക്കെ രണ്ടെണ്ണം പറയാൻ പി സി ജോർജിന്റെ ശൈലി തന്നെ കടമെടുക്കുന്നു. തന്തയ്ക്കു പിറന്നവൻ ആണേല്‍ മറ്റേതെങ്കിലും സമുദായത്തെ വെച്ചു ഇങ്ങനെ ഒരെണ്ണം പടച്ചു വിട്ടിട് വീട്ടില്‍ കിടന്നുറങ്ങാൻ സാധിക്കുവോ എന്ന് നോക്ക്.
ഇവന്റെയൊക്കെ വലിയ നേതാവ് പിണറായി ഇന്ന് വിഭ്രാന്തി പൂണ്ടു ഇടതു സഹയാത്രികനായ കുറിലോസ് പിതാവിനെ വിവരദോഷി എന്ന് വിളിച്ചിരിക്കുന്നു. പണ്ടൊരിക്കല്‍ നികൃഷ്ട
ജീവി പ്രയോഗവും നടത്തിയതും പിണറായി തന്നെ. ക്രിസ്ത്യാനി തന്റേടത്തോടെ ഒരു നിലപാടെടുത്തപ്പോള്‍ ഇവനൊക്കെ പൊള്ളി.
എല്ലാ കാലവും ഇവന്റെയൊക്കെ വണ്‍ സൈഡഡ് മതേതരത്വം പറച്ചിലും , പ്രീണന രാഷ്ട്രീയവും, ബാക്കി ഉള്ളത് വല്ലതും ഉണ്ടെങ്കില്‍ വാങ്ങി പഞ്ച പുച്ഛമടക്കി നസ്രാണികള്‍ നിന്നിരുന്ന കാലമൊക്കെ കഴിഞ്ഞു സഖാവേ. ഒരു സമുദായത്തിലെ ചെറിയൊരു ശതമാനം വരുന്ന തീവ്രവാദികളെ സുഖിപ്പിക്കുവാൻ ഹമാസ് ഐക്യദാർഢ്യങ്ങളും ഹൈന്ദവ, ക്രൈസ്തവ വിശ്വാസങ്ങളെ ആക്ഷേപിക്കലും, ആക്ഷേപിക്കുന്നവർക്കു പ്രശസ്തി പത്രങ്ങള്‍ നല്കി ആദരിക്കലും നടത്തിയപ്പോള്‍ ഒന്നും നിങ്ങള്‍ വിചാരിച്ചില്ല നസ്രാണികള്‍ ഇങ്ങനെ ഒരു പണി തരുമെന്ന്.
സുരേഷ് ഗോപിയെ അധിക്ഷേപിക്കാവുന്നതിന്റെ പരമാവധി നിങ്ങള്‍ അധിക്ഷേപിച്ചു. ആ മനുഷ്യൻ അതേ നാണയത്തില്‍ തിരിച്ചടിച്ചില്ല, പക്ഷെ നിങ്ങളുടെ നെഞ്ച് പിളർക്കുന്ന വിജയം കൊണ്ടാണ് നിങ്ങള്‍ക്ക് മറുപടി തന്നത്.
ബാലറ്റിലൂടെയുള്ള രണ്ടാം വിമോചന സമരത്തിന്റെ ആരംഭമാണ് തൃശൂരില്‍ നടന്നത്. ആ വിജയത്തില്‍ ഇ എം എസ്സിനെ വലിച്ചു താഴെയിട്ടവരുടെ പിൻതലമുറയ്ക്ക് വ്യക്തമായ പങ്കുമുണ്ട്.
ഇ എം എസിലും വലുതല്ലലോ പിണറായി. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]