
പല്ലുകളിലെ മഞ്ഞ നിറം അകറ്റാന്‍ വിലയേറിയ ചികിത്സകളും രാസവസ്തുക്കൾ കലർന്ന ഉൽപ്പന്നങ്ങളും ഉപയോഗിച്ചുമടുത്തവരുണ്ടാകാം. പല കാരണങ്ങൾ കൊണ്ടും പല്ലുകളുടെ നിറം മങ്ങാം. ദന്താരോഗ്യത്തിനായി ആദ്യം രണ്ട് നേരം പല്ലുകള്‍ തേക്കുക. അതുപോലെ തന്നെ പുകവലിയും ഉപേക്ഷിക്കുക. പല്ലിലെ മഞ്ഞ നിറം മാറാന്‍ പരീക്ഷിക്കാവുന്ന ചില വഴികളെ പരിചയപ്പെടാം.
1. മഞ്ഞള്‍
പല്ലുകളുടെ മഞ്ഞ നിറം മാറ്റുന്നതിന് ഏറ്റവും മികച്ച വഴികളിലൊന്നാണ് മഞ്ഞള്‍ പ്രയോഗം. മഞ്ഞള്‍ കൊണ്ട് ദിവസവും പല്ല് തേക്കുന്നത് പല്ലുകളിലെ മഞ്ഞനിറത്തെ അകറ്റാനും പല്ലുകള്‍ വെളുക്കാനും സഹായിക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിനാണ് ഇതിന് സഹായിക്കുന്നത്. ഇതിനായി ഒരു നുള്ള് മഞ്ഞള്‍ പൊടി വെള്ളത്തിലോ വെളിച്ചെണ്ണയിലോ ചേര്‍ത്ത് പല്ലുകള്‍ തേക്കാം.
2. തുളസി
ആയുർവേദത്തില്‍ നിരവധി ആരോഗ്യ ഗുണങ്ങൾക്ക് പേരുകേട്ടതാണ് തുളസി. ഇവയും പല്ലുകളുടെ മഞ്ഞ നിറം മാറ്റാന്‍ സഹായിക്കും. ഇതിനായി കുറച്ച് തുളസിയിലകൾ വെയിലത്ത് ഉണക്കി പൊടിച്ചെടുക്കുക. ശേഷം ഈ പൊടി ഉപയോഗിച്ച് പല്ലുകള്‍ തേക്കാം.
3. ഉപ്പ്
പല്ലിന്റെ മഞ്ഞ നിറം മാറ്റാന്‍ മികച്ചതാണ് ഉപ്പ്. ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേച്ചതിന് ശേഷം ഒരൽപ്പം ഉപ്പ് എടുത്ത് പല്ല് തേക്കുന്നത് മഞ്ഞ നിറത്തെ കളയാന്‍ സഹായിക്കും.
4. ഓറഞ്ചിന്റെ തൊലി
ഓറഞ്ചിന്റെ തൊലി ഉപയോഗിച്ച് പല്ല് തേക്കുന്നതും പല്ലിലെ കറ മാറാന്‍ സഹായിക്കും.
5. മാവിന്റെ ഇല
മാവിന്റെ പഴുത്ത ഇല അരച്ച് പേസ്റ്റ് രൂപത്തിലാക്കി ടൂത്ത് ബ്രഷ് ഉപയോഗിച്ച് പല്ലുകള്‍ തേക്കുന്നതും കറയെ അകറ്റാന്‍ സഹായിക്കും.
6. ഗ്രാമ്പൂ
ഗ്രാമ്പൂ അതിൻ്റെ ആൻ്റിസെപ്റ്റിക് ഗുണങ്ങളാൽ ദന്തസംരക്ഷണത്തിന് മികച്ചതാണ്. ഇവ പല്ലിലെ കറ മാറാന്‍ സഹായിക്കും. ഇതിനായി ഗ്രാമ്പൂ പൊടിച്ച് ഒലീവ് ഓയിലുമായി കലർത്തി ഒരു പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കാം.
Last Updated Jun 8, 2024, 9:38 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]