
ഹരിപ്പാട്: അലങ്കാര മത്സ്യങ്ങൾ വളർത്തുന്ന അക്വേറിയം തിരിക നൽകാത്തതിനെ തുടർന്ന് വീട് കയറി അച്ഛനെയും മകനെയും ആക്രമിച്ച കേസിൽ സഹോദരങ്ങൾ അടക്കം മൂന്നു പ്രതികൾ അറസ്റ്റിൽ. കരുവാറ്റ തെക്ക് ചിറയിൽ വീട്ടിൽ പ്രശാന്ത് (40 ) സഹോദരൻ കണ്ണൻ ( 27), കരുവാറ്റ തെക്ക് മുറിയിൽ ചാപ്രയിൽ വീട്ടിൽ സിജോ ഡാനിയൽ (31) എന്നിവരാണ് പിടിയിലായത്.
താമല്ലാക്കൽ വടക്ക് വാലുപറമ്പിൽ വീട്ടിൽ മണിയൻ (65), മകൻ മനോജ് (41) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 9 30 ന് ആയിരുന്നു സംഭവം.
പ്രതിയായ പ്രശാന്തിന്റെ അക്വേറിയം മനോജിന് കൊടുത്തിരുന്നു. ഇത് തിരികെ നൽകാത്തതിനുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
സേലത്ത് പഠിക്കുന്ന ആലപ്പുഴയിലെ നഴ്സിംഗ് വിദ്യാർഥി, നാട്ടിലെത്തുക ബംഗളുരു വഴി; കച്ചവടം പിടിയിൽ ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം Last Updated Jun 8, 2024, 9:28 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]