

നടുറോഡിൽ തമ്മിലടിച്ച് മദ്യപസംഘം ; കല്ലുകൊണ്ട് തലക്കടിക്കാന്‍ ശ്രമം ; നാട്ടുകാര്‍ തടഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി
സ്വന്തം ലേഖകൻ
തൃശൂർ: ചാലക്കുടിയിൽ നടുറോഡിൽ തമ്മിലടിച്ച് മദ്യപസംഘം. ഇതര സംസ്ഥാനക്കാരായ മൂന്നംഗ സംഘമാണ് സൗത്ത് ജങ്ഷനില്‍ നഗരസഭ ബസ് സ്റ്റാന്റിന് മുന്നിൽ തമ്മിലടിച്ചത്. കല്ലുകൊണ്ട് തലക്കടിക്കാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ തടഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
രാത്രിയും പകലും മദ്യലഹരിയില്‍ ഇവര്‍ തമ്മിലടിക്കുന്നത് നിത്യസംഭവമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. കാല്‍നട യാത്രികര്‍ ഇതുവഴി ഭയപ്പാടോടെയാണ് കടന്ന് പോകുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഫ്ളൈ ഓവറിനടിയില്‍ പാര്‍ക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങളും ഉപകരണങ്ങളും മോഷണം പോകുന്നത് പതിവാണ്. കഴിഞ്ഞാഴ്ചായാണ് ഇവിടെ നിന്നും ഒരു ബൈക്ക് മോഷണം പോയത്. യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം സംഘത്തെ ഇവിടെ നിന്നും ഓടിച്ചുവിടാന്‍ പൊലീസിന്റേയും നഗരസഭയുടേയും ഭാഗത്ത് നിന്നും ശ്രമം ഉണ്ടാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]