
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിലും ഇടിമിന്നലിലും വ്യാപക നാശനഷ്ടം. കിളിമാനൂർ നഗരൂരിൽ വീണ് ഇടിഞ്ഞ് വീണ് അമ്മയും മകനും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കണിയാപുരത്ത് വെളളകെട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാത്രി ശക്തമായ മഴക്കൊപ്പം ഇടിമിന്നലും കാറ്റും കൂടിയപ്പോഴാണ് വലിയ നാശനഷ്ടമുണ്ടായത്. കിളിമാനൂരാണ് വ്യാപക നാശനഷ്ടമുണ്ടായത്.
നഗരൂരിൽ ഒരു വീട് പൂർണമായും തകർന്നു വീണു. കോയിക്കമൂല സ്വദേശിയ ദീപുവും 80 വയസ്സുകാരി അമ്മ ലീലയും വീട്ടിനുളളിൽ ഉറങ്ങുകയായിരുന്നു. വീടിൻറെ ചുമര് ഇവർക്ക് മുകളിൽ വീഴുകയായിരുന്നു. രണ്ടുപേർക്ക് സാരമായി പരിക്കേറ്റു. നാട്ടുകാർ ഇവരെ രക്ഷപ്പെടുത്തി മെഡിക്കൽ കോളജ് ആശപത്രിയിലെത്തിച്ചു. ഇടമിന്നലിൽ കടമക്കോണം സ്വദേശി ഗോപകുമാറിൻെറ വീടിനാണ് നാശനഷ്ടമുണ്ടായത്. ഭിത്തിയും ജനൽ ചില്ലും പൊട്ടി. ഇലക്ട്രോണക് ഉപകരണങ്ങളും നശിച്ചു. കനത്ത മഴയിൽ കണിയാപുരം മുരുക്കുംപുഴ- ചിറയിൻകീഴ് റോഡ് വെള്ളത്തിനടിയിലായി. കണിയാപുരത്തും നിന്നും വിവിധ ഭാഗങ്ങളിലേക്ക് പോകാനുള്ള റോഡിൽ വെള്ളം നിറഞ്ഞതോടെ വാഹനങ്ങള്‍ക്ക് പോലും പോകാൻ കഴിയാത്ത അവസ്ഥയിലാണ്.
Last Updated Jun 8, 2024, 3:24 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]