
കൊച്ചി: അങ്കമാലിയിൽ വീടിന് തീ പിടിച്ചു 4 പേർ വെന്തുമരിച്ചു. അച്ഛനും അമ്മയും 2കുട്ടികളുമാണ് മരിച്ചത്.
അങ്കമാലി കോടതിയ്ക്ക് സമീപമുള്ള വീട്ടിലാണ് സംഭവം. ബിനീഷ്, ഭാര്യ അനു, മക്കളായ ജെസ്മിൻ, ജോസ്ന എന്നിവരാണ് മരിച്ചത്.
എന്നാൽ സംഭവത്തെ കുറിച്ച് വ്യക്തമല്ല. എന്താണ് സംഭവിച്ചതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി.
രാവിലെ നടക്കാനിറങ്ങിയ ആളുകളാണ് വീടിന്റെ മുകളിലെ നിലയിൽ തീ കണ്ടത്. വീടിനകത്തെ ഒരു മുറിക്കുള്ളിലാണ് ആദ്യം തീ പിടിച്ചത്.
ആ മുറി മാത്രമാണ് കത്തി നശിച്ചതും. ഇതിലാണ് കുടുംബാംഗങ്ങൾ ഉറങ്ങിയിരുന്നത്.
എട്ടുമണിയോടെ ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ഷോർട് സർക്യൂട്ട് ആണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഏസിയിൽ നിന്ന് വാതക ചോർച്ച ഉണ്ടായോ തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിക്കും.
ഇതാണോ പെട്ടെന്ന് തീ പടരാൻ കാരണം എന്നതുൾപ്പെടെ നോക്കുമെന്നും പൊലീസ് അറിയിച്ചു. മരിച്ച ബിനീഷ് അങ്കമാലിയിലെ വ്യാപാരിയാണ്. മൂത്തകുട്ടി മൂന്നാം ക്ലാസ്സിലും രണ്ടാമത്തെ കുട്ടി ഒന്നിലുമാണ് പഠിക്കുന്നത്.
അതേസമയം, കുടുംബത്തിന് സാമ്പത്തിക പ്രശ്നം ഉണ്ടായിരുന്നതായി അറിവില്ലെന്നാണ് വിവരം. എല്ലാ ഭാഗങ്ങളും കൃത്യമായി അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. നീറ്റ് പരീക്ഷ വിവാദം; അധികാരത്തിലേറുന്ന എൻഡിഎ സർക്കാരിനെതിരെ പ്രതിപക്ഷം, ദില്ലിയിൽ വൻ പ്രതിഷേധത്തിന് ആഹ്വാനം https://www.youtube.com/watch?v=Ko18SgceYX8 Last Updated Jun 8, 2024, 1:06 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]