
ഭൂമിക്കടിയിൽ ഒളിഞ്ഞ് കിടന്നിരുന്ന നിരവധി വസ്തുക്കൾ പലകാലങ്ങളിലായി കണ്ടെടുത്തിട്ടുണ്ട്. ഉപയോഗശൂന്യമായ വസ്തുക്കൾ മുതൽ നിധി ശേഖരങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. മെറ്റല്‍ഡിറ്റക്ടർ ഉപയോഗിച്ച് മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ ഒരു പെട്ടി തുറന്ന് നോക്കിയപ്പോൾ പാമ്പ്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതോടെ വൈറലായി.
സമൂഹ മാധ്യമങ്ങള്‍ വഴി പങ്കുവയ്ക്കപ്പെട്ട ദൃശ്യങ്ങൾ ഇതിനകം വൈറലാണ്. വീഡിയോയുടെ തുടക്കത്തില്‍ ഒരാൾ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് കരിങ്കല്ലുകൾക്കിടയിലൂടെ പരിശോധന നടത്തുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. മെറ്റൽഡിറ്റക്ടറില്‍ നിന്നും ശബ്ദം കേൾക്കുന്നതോടെ അവിടെ കുഴിക്കാന്‍ തീരുമാനിക്കുന്നു. പിന്നാലെ പാറക്കല്ലും മണ്ണും നീക്കി നീങ്ങുമ്പോൾ ഒരു മരത്തിന്റെ പെട്ടി കണ്ടെത്തുന്നു. പെട്ടി തുറക്കുന്നതിനിടെ ഒരു പാമ്പ് പുറത്തേക്ക് വരുന്നത് കാണാം. ഇതോടെ കാഴ്ചക്കാരനും ഭയം തോന്നാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പെട്ടിക്കുള്ളിലാണെങ്കില് പുരാതന കാലത്തെ ധാരാളം നാണയങ്ങളും കാണാം. വീഡിയോയില്‍ കാമറയ്ക്ക് നേരെ പാമ്പ് ചീറി വരുന്നതും കാണാം. നിധി കാക്കുന്ന ഭൂതം പോലെയാണ് പാമ്പിനെ ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോ, വളരെ വേഗം വൈറലായതിന് പിന്നാലെ വീഡിയോയ്ക്കെതിരെ രൂക്ഷ വിമർശനങ്ങളും ഉയർന്നു. കാഴ്ചക്കാരെ കൂട്ടാനായി ഇത്തരം തട്ടിപ്പുകൾ എന്തിനാണെന്നായിരുന്നു ചിലരുടെ ചോദ്യം.
@_.archaeologist എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ സമാനമായ വീഡിയോകൾ നേരത്തെയും പങ്കുവച്ചിട്ടുണ്ട്. അവയില്‍ പലതും എഐ വീഡിയോകളാണ്. പെട്ടെന്ന് യഥാര്‍ത്ഥമാണെന്ന് തോന്നിക്കുന്ന എന്നാല്‍, എഐ നിര്‍മ്മിത വീഡിയോകളാണ് മിക്കതും എന്നത് ഈ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിന്റെ വിശ്വാസ്യതയെ തന്നെ പലരും ചോദ്യം ചെയ്തു. അതേസമയം ഈ ഇന്‍സ്റ്റാഗ്രാം ഹാന്റിലിന് 15 ലക്ഷത്തോളം ഫോളോവേഴ്സ് ഉണ്ട്.