
ഇസ്ലാമാബാദ്: പാകിസ്ഥാൻ സൂപ്പര്‍ ലീഗിന്റെ ബാക്കി മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റിയതായി പിസിബി അറിയിച്ചു. നേരത്തെ റാവൽപിണ്ടി, മുൾട്ടാൻ, ലാഹോർ എന്നിവിടങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അവസാന എട്ട് മത്സരങ്ങളും ഇനി യുഎഇയിൽ നടക്കും. മത്സരങ്ങളുടെ കൃത്യമായ ഷെഡ്യൂൾ, തീയതികളും വേദികളും ഉൾപ്പെടെ പിന്നീട് അറിയിക്കുമെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
പാകിസ്ഥാനിലെ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെയും ഡ്രോണ്‍ ആക്രമണം ഉണ്ടായെന്നുള്ള റിപ്പോര്‍ട്ടുകൾ ഇന്നലെ വൈകുന്നേരം വന്നതോടെ പെഷവാർ സൽമിയും കറാച്ചി കിംഗ്സും തമ്മിലുള്ള പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) മത്സരം റദ്ദാക്കിയിരുന്നു. തുടര്‍ന്ന് പിഎസ്എല്ലിലെ ശേഷിക്കുന്ന മത്സരങ്ങളെല്ലാം കറാച്ചി, ദോഹ, ദുബായ് എന്നീ മൂന്ന് വേദികളിലേക്ക് മാറ്റാനാണ് പിസിബി ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. ഇന്ത്യയുടെ തിരിച്ചടിയും ഇരു രാജ്യങ്ങൾക്കുമിടയിൽ വർദ്ധിച്ചുവരുന്ന സംഘർഷവും ഉണ്ടായിട്ടും പിഎസ്എൽ ഷെഡ്യൂൾ ചെയ്തതുപോലെ മുന്നോട്ട് പോകുമെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) വ്യക്തമാക്കിയിരുന്നു. എന്നാല്‍, പാക് പ്രകോപനം തുടര്‍ന്നതോടെ ഇന്ത്യ കനത്ത തിരിച്ചടി നടത്തിയതോടെ സാഹചര്യം അതിവേഗം മാറി.
വിദേശ താരങ്ങളെയും വലിയ ഭീതിയിലായിരുന്നു. ഇതോടെയാണ് പിഎസ്എൽ യുഎഇയിലേക്ക് മാറ്റാൻ പിസിബി തീരുമാനിച്ചത്. അതേസമയം, ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന് ആക്രമണം നടത്തുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നടക്കുന്ന ഐപിഎല്ലിന്റെ കാര്യത്തില്‍ ഇന്ന് ബിസിസിഐ തീരുമാനം എടുക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]