
ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം ഇന്ന് മൂന്ന് മണിക്ക് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും.
നാല് ലക്ഷത്തി 41,220 വിദ്യാർത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. 82.5% ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം.
റഗുലർ വിഭാഗത്തിൽ 27,798 ഉം പ്രൈവറ്റ് വിഭാഗത്തിൽ 1502 ഉം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. പ്ലസ്ടു ഫലം ലഭിക്കുന്ന വെബ്സൈറ്റുകൾ www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in.
വി.എച്ച്.എസ്.ഇ. ഫലം ലഭിക്കുന്ന വെബ്സൈറ്റുകൾ www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.results.kerala.nic.in.
PRD Live മൊബൈല്‍ ആപ്പിലും പരീക്ഷാഫലം അറിയാനാകും. രജിസ്ട്രേഷൻ നമ്പർ, പാസ്വേഡ്, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത ലോഗിൻ വിശദാംശങ്ങൾ ഉപയോഗിച്ച് വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
Story Highlights : Plus Two, VHSE Result announced today
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]