

മൂവാറ്റുപുഴയില്‍ 9 പേര്‍ക്ക് നായയുടെ കടിയേറ്റ സംഭവം ; നായയെ പിടികൂടി , ആക്രമിച്ചത് വളര്‍ത്തു നായയെന്ന് നഗരസഭ
മൂവാറ്റുപുഴ : നഗരത്തില്‍ ഇറങ്ങിയ വളർത്തുനായ ഒമ്പതു പേരെ ആക്രമിച്ച സംഭവത്തില്‍ വിശദീകരണവുമായി നഗരസഭ. ഒമ്പതു പേരെയും തെരുവ് നായ ആക്രമിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍, ആക്രമിച്ചത് തെരുവുനായ അല്ലെന്നും വളര്‍ത്തു നായ ആണ് ആക്രമിച്ചതെന്നും നഗരസഭ വ്യക്തമാക്കി.
നായയുടെ ചങ്ങല അഴിഞ്ഞു പോവുകയായിരുന്നു. വളര്‍ത്തു നായയാണ് ആക്രമിച്ചതെന്ന് നായയുടെ ഉടമയും സമ്മതിച്ചുവെന്ന് മൂവാറ്റുപുഴ നഗരസഭ അധികൃതര്‍ പറഞ്ഞു. നായയുടെ ഉടമയ്ക്കെതിരെ കേസ് നല്‍കുന്നതിനെക്കുറിച്ച് ആലോചിച്ചുവരുകായണെന്നും അധികൃതര്‍ വ്യക്തമാക്കി.
നായയുടെ ആക്രമത്തില്‍ പരിക്കേറ്റ 9 പേരും മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. കുട്ടികളടക്കമുള്ളവര്‍ക്കാണ് കടിയേറ്റത്. അമ്പലത്തിൽ പോയവരും മദ്രസയില്‍ പോയി മടങ്ങി വരുകയായിരുന്ന കുട്ടികള്‍ക്കും ജോലിക്ക് ഇറങ്ങിയവർക്കുമാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |