
തിരുവനന്തപുരം: 2023 ല്‍ മലയാളത്തിലെ അത്ഭുത ഹിറ്റായ ചിത്രമാണ് ‘രോമാഞ്ചം’. ഇതിന്റെ ഹിന്ദി പതിപ്പായിരുന്നു അന്തരിച്ച സംവിധായകന് സംഗീത് ശിവന് അവസാനമായി ഒരുക്കിക്കൊണ്ടിരുന്നത്. ‘കപ്കപി’ എന്ന് പേരിട്ടിരുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ മാര്‍ച്ചിലാണ് ഇറങ്ങിയത്. ചിത്രത്തിന്റെ ചിത്രീകരണം നടന്നുവെന്നാണ് വിവരം. എന്തായാലും ചിത്രത്തിന്റെ റിലീസിന് കാത്തിരിക്കാതെയാണ് സംഗീത് ശിവന് വിടവാങ്ങിയത്.
ബ്രാവോ എന്റര്‍ടെയ്മെന്റിന്റെ ബാനറിൽ ജയേഷ് പട്ടേൽ ആണ് ചിത്രം നിർമ്മിക്കുന്നത്. ബോളിവുഡിലെ യുവതാരങ്ങളായ ശ്രേയസ് തൽപാഡെ, തുഷാർ കപൂർ, സിദ്ധി ഇദ്നാനി, സോണിയ റാത്തി, ദിബേന്ദു ഭട്ടാചാര്യ, സാക്കീർ ഹുസൈൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.
മെഹക്ക് പട്ടേൽ ആണ് ചിത്രത്തിൻ്റെ സഹനിർമ്മാതാവ്. ഛായാഗ്രഹണം: ദീപ് സാവന്ത്, തിരക്കഥ: സൗരഭ് ആനന്ദ് & കുമാർ പ്രിയദർശി, മ്യൂസിക്: അജയ് ജയന്തി, എഡിറ്റർ: ബണ്ടി നാഗി, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം ജൂണില്‍ റിലീസാകും എന്നായിരുന്നു വിവരം. അതിനിടെയാണ് സംവിധായകന്റെ മരണം.
യോദ്ധ അടക്കം മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് സംഗീത് ശിവന്. മുംബൈയില്‍ വച്ചാണ് മരണം സംഭവിച്ചത്. മുംബൈയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു സംഗീത് ശിവന്.
Last Updated May 8, 2024, 7:10 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]