
കോഴിക്കോട്: കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെ 11 കെ വി ലൈനില്‍ നിന്ന് ഷോക്കേറ്റ തൊഴിലാളിയെ മരണത്തില്‍ നിന്ന് രക്ഷിച്ച് കെ എസ് ഇ ബി ഓവര്‍സിയര്‍. വടകര സൗത്ത് കെ എസ് ഇ ബി സെക്ഷനിലെ ഓവര്‍സിയറായ സി കെ രഞ്ജിത്താണ് രക്ഷാപ്രവർത്തനത്തിലൂടെ നാട്ടുകാരുടെ താരമായി മാറിയത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഏവരെയും മുള്‍മുനയില്‍ നിര്‍ത്തിയ അപകടം നടന്നത്. കൊടും ചൂടിൽ കോഴിക്കോട് സംഭവിച്ചത്!
വീടിനുള്ളിൽ ഉഗ്രശബ്ദം കേട്ട് നോക്കിയപ്പോൾ കണ്ടത് പൊട്ടിത്തെറിച്ച ടൈലുകൾ കോണ്‍വെന്റ് റോഡിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര അറ്റകുറ്റപ്പണി നടത്തുന്നതിനായി കുട്ടോത്ത് സ്വദേശിയും വെല്‍ഡിംഗ് തൊഴിലാളിയുമായ സത്യന് (50) കെട്ടിടത്തിന് മുകളില്‍ കയറിയതായിരുന്നു. മരത്തിന്റെ പട്ടികകള്‍ മാറ്റി ഇരുമ്പ് പട്ടിക സ്ഥാപിക്കുന്നതിനായാണ് സത്യന് മേല്‍ക്കൂരയില്‍ കയറിയത്.
എന്നാല്‍ ഇതിനിടയില്‍ അബദ്ധത്തില്‍ ലൈനില്‍ സ്പര്‍ശിക്കുകയും മേല്‍ക്കൂരയുടെ ഒരു ഭാഗത്തേക്ക് തെറിച്ച് വീഴുകയുമായിരുന്നു. വൈദ്യുതി കൊണ്ടുള്ള അപകടമായതിനാല്‍ എന്ത് ചെയ്യണമെന്നറിയാതെ എല്ലാവരും സ്തബ്ധരായി നില്‍ക്കുമ്പോഴാണ് വിവരമറിഞ്ഞെത്തിയ രഞ്ജിത്ത് മുകളിലേക്ക് കയറിയത്.
ഉടന്‍ തന്നെ സത്യന് സി പി ആര് ഉള്‍പ്പെടെയുള്ള പ്രഥമ ശുശ്രൂഷ നല്‍കുകയും ചെയ്തു. പിന്നീട് ഫയര്‍ഫോഴ്സിന്റെയും നാട്ടുകാരുടെയും സഹായത്തോടെ സത്യനെ വടകര ഗവൺമെന്റ് ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
ഇതാണ് സത്യന്റെ ജിവൻ രക്ഷിക്കാൻ നിർണായകമായത്. സത്യന് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം Last Updated May 9, 2024, 12:01 AM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]