
മോഹൻലാല്‍ നായകനായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. സംവിധായകൻ പൃഥ്വിരാജാണ് എന്നതാണ് മോഹൻലാല്‍ ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകര്ഷങ്ങളില് ഒന്ന്.
ചെന്നൈയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയതായി എമ്പുരാന്റെ സംവിധായകൻ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. എമ്പുരാന്റേതായി തിരുവനന്തപുരത്ത് നടത്തുന്ന ചിത്രീകരണത്തെ കുറിച്ചുള്ള അപ്ഡേറ്റും ശ്രദ്ധയാകര്‍ഷിക്കുകയാണ്.
വമ്പൻ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് മോഹൻലാല്‍ നായകനായി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്നതിനാല്‍ അപ്ഡേറ്റുകള് ചര്‍ച്ചയാകാറുണ്ട്. ലൂസിഫറില്‍ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായിട്ടായിരുന്നു പ്രധാനമായും മോഹൻലാലെത്തിയത്.
ഖുറേഷി എബ്രാം ലൂസിഫറിന്റെ അവസാന ഭാഗത്തും പ്രത്യക്ഷപ്പെട്ടു. എമ്പുരാനിലും സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായി മോഹൻലാല്‍ ഉണ്ടാകുമെന്നും തിരുവനന്തപുരത്ത് നടത്തുന്ന ആ ചിത്രീകരണം മെയ് 16ന് ആയിരിക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്.
സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തില്‍ മോഹൻലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്ന് റിപ്പോര്‍ട്ടുണ്ട്.
ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയാന്നാണ് അപ്ഡേറ്റുകളില് നിന്ന് മനസിലാകുന്നത്. അതുകൊണ്ടാണ് വിദേശ രാജ്യങ്ങളിലടക്കം എമ്പുരാൻ സിനിമ ചിത്രീകരിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
സംവിധായകൻ പൃഥിരാജും മോഹൻലാല്‍ നായകനാകുന്ന ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ടാകുമ്പോള്‍ ഗോവര്‍ദ്ധനായി ഇന്ദ്രജിത്ത്, ജതിൻ രാംദാസായി ടൊവിനോ തോമസ് തുടങ്ങിയവരും ഉണ്ടാകും എന്നത് ആരാധകരെ ആവേശത്തിലാക്കുന്നതാണ്. പ്രധാന കഥാപാത്രങ്ങളായും ലൂസിഫറിലെ സയീദ് മസൂദിന് രണ്ടാം ഭാഗത്തില്‍ കുറച്ചധികം പ്രാധാന്യമുണ്ടാകും.
ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവാണ്. മലയാളത്തിനു പുറത്തെയും വമ്പൻ താരങ്ങളുണ്ടാകും.
Read More: തിയറ്ററുകളില്‍ ആവേശത്തിന് തിരിച്ചടി, ഫഹദ് ചിത്രം നഷ്ടപ്പെടുത്തിയത് വൻ അവസരം Last Updated May 8, 2024, 5:05 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]