തൃശൂർ: വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ വോട്ടർ കുഴഞ്ഞുവീണു മരിച്ചു. തൃശ്ശൂർ വാണിയംപാറ കൊമ്പഴ രാമൻചിറ സ്വദേശി വിനോദ് (63) ആണ് വോട്ടിങ് ബൂത്തിന് പുറത്ത് കുഴഞ്ഞുവീണത്.
വാണിയംപാറ ഇ.കെ.എം.യു.പി സ്കൂളിലെ 37-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങിയ വിനോദിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അസ്വസ്ഥത പ്രകടിപ്പിച്ച വിനോദിനെ പോളിങ് ഓഫീസറുടെ നേതൃത്വത്തിൽ ഉടൻതന്നെ വീൽചെയറിൽ ഇരുത്തി പ്രാഥമിക സഹായം നൽകാൻ ശ്രമിച്ചെങ്കിലും അദ്ദേഹം കുഴഞ്ഞുവീണു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

