
കണ്ണൂര്: കണ്ണൂരിൽ ഡ്രൈവറും കണ്ടക്ടറും ലൈസൻസില്ലാതെ സർവീസ് നടത്തിയ സ്വകാര്യബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ഡ്രൈവറെ ബസിൽ നിന്നിറക്കിയശേഷം എ എം വി ഐ സജി ജോസഫ് വണ്ടിയെടുത്താണ് യാത്രക്കാരെ അതത് സ്റ്റോപ്പുകളിൽ ഇറക്കിയത്.
മൂന്നു പെരിയയിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ചക്കരക്കൽ – തലശേരി റൂട്ടിലോടുകയായിരുന്ന അനുശ്രീ ബസ് ആണ് പിടിച്ചെടുത്തത്. വാഹനത്തിന് 11000 രൂപ പിഴ ചുമത്തുകയും ഫിറ്റ്നസ് റദാക്കുകയും ചെയ്തു.
നിരവധി സ്വകാര്യ ബസുകളിൽ ലൈസൻസില്ലാതെ കണ്ടക്ടർമാർ ജോലി ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് 20 കേസുകളിലായി 55,000 രൂപയാണ് പിഴയായി ഈടാക്കിയത്.
വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടത്തുമെന്ന് ആർടിഒ അറിയിച്ചു.
വർക്കലയിൽ ജന്മദിനാഘോഷത്തിനിടെ സ്ത്രീയോട് മോശമായി പെരുമാറി, ചോദ്യം ചെയ്തവർക്ക് ക്രൂര മർദനം; പ്രതികൾ പിടിയിൽ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]