
എയർ ഇന്ത്യ വിമാനത്തിൽവച്ച് ഇന്ത്യക്കാരൻ സഹയാത്രികനുമേൽ മൂത്രമൊഴിച്ചു; നടപടി സ്വീകരിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ ന്യൂഡൽഹി– ബാങ്കോക്ക് വിമാനത്തിൽവച്ച് സഹയാത്രികന്റെ മേൽ ഇന്ത്യൻ യാത്രക്കാരൻ മൂത്രമൊഴിച്ചതായി പരാതി. 2336 വിമാനത്തിലാണ് സംഭവം. മദ്യപിച്ചെത്തിയ തുഷാർ മസന്ദ് എന്ന 24 കാരന് ഒരു കമ്പനിയുടെ മാനേജിങ് ഡയറക്ടറായ സഹയാത്രികനു മേൽ മൂത്രമൊഴിക്കുകയായിരുന്നു. സംഭവം അധികൃതരെ അറിയിച്ചതായി എയർ ഇന്ത്യ പറഞ്ഞു.
ബുദ്ധിമുട്ട് നേരിട്ട യാത്രക്കാരനു പരാതിപ്പെടുന്നതിനുള്ള സഹായം എയർലൈൻ വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു. സംഭവം വിലയിരുത്തുന്നതിനും യാത്രക്കാരനെതിരെ നടപടി സ്വീകരിക്കുന്നതിനും ഒരു സ്വതന്ത്ര സമിതിയെ നിയമിക്കും. ഇത്തരം കാര്യങ്ങളിൽ ഡിജിസിഎയുടെ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) നിർദേശങ്ങൾ പാലിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു.
‘‘ഇത്തരം സംഭവങ്ങൾ നടക്കുമ്പോഴെല്ലാം ശ്രദ്ധിക്കുകയും എയർലൈനുമായി സംസാരിക്കാറുമുണ്ട്. എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ ആവശ്യമായ നടപടി സ്വീകരിക്കും’’– സിവിൽ ഏവിയേഷൻ മന്ത്രി കെ റാംമോഹൻ നായിഡു പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സഹയാത്രികന്റെ മേൽ മൂത്രമൊഴിക്കുന്ന ഒട്ടറേ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.