
ഇന്ത്യയിലേക്ക് 26 റഫാൽ എം വിമാനങ്ങൾ കൂടി; എംഎസ്സി ‘തുര്‍ക്കി’ വിഴിഞ്ഞത്ത് – പ്രധാന വാർത്തകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നാവികസേനയ്ക്കായി 26 റഫാൽ എം യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യയും ഫ്രാൻസുമായി 63,000 കോടിയുടെ കരാർ ഉടൻ ഒപ്പിടാൻ പോകുന്നു എന്നതായിരുന്നു ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്. 9 ദിവസത്തെ ഒളിച്ചുകളിക്കു ശേഷം പൊലീസിന്റെ പിടിയിലായ രാസലഹരി കേസ് പ്രതി ആൽവിന്റെ ജീവിത കഥ, മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയ്ക്കെതിരായ എസ്എഫ്ഐഒ കുറ്റപത്രത്തിലെ വിവരങ്ങൾ അന്വേഷിക്കാൻ ഇ.ഡിയും രംഗത്തേക്ക്, കണ്ണൂർ കണ്ണപുരത്ത് ബിജെപി പുനഃസ്ഥാപിച്ച കൊടിമരം വീണ്ടും പൊലീസ് നീക്കം ചെയ്തു, ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ വാഹകകപ്പലുകളിലൊന്നായ എംഎസ്സി തുർക്കി വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് എത്തി എന്നീ വാർത്തകളും പോയ മണിക്കൂറുകളിൽ ചർച്ചയായി. വായിക്കാം ഒരിക്കൽ കൂടി.
ഫ്രാന്‍സുമായി 63,000 കോടിയുടെ കരാർ ഉടൻ ഒപ്പിടുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട കേന്ദ്ര മന്ത്രിസഭാ സമിതിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. നാവികസേനയുടെ ഐഎന്‍എസ് വിക്രാന്തിലായിരിക്കും 26 റഫാൽ വിമാനങ്ങൾ വിന്യസിക്കുക.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് എത്തി. വാട്ടര്‍ സല്യൂട്ട് നല്കി കപ്പലിനെ സ്വീകരിച്ചു. ദക്ഷിണേഷ്യയിലെ ഒരു തുറമുഖത്ത് ഈ ഭീമന് കപ്പല്‍ ആദ്യമായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
ഇന്നു രാവിലെയാണു കണ്ണപുരം പൊലീസിന്റെ നേതൃത്വത്തിൽ കണ്ണപുരം ചൈനാക്ലേ റോഡിന് സമീപത്തെ ബിജെപിയുടെയും സിപിഎമ്മിന്റെയും കൊടിമരങ്ങളും പ്രചാരണ ബോർഡുകളും മുഴുവൻ നീക്കം ചെയ്തത്.
വിവരങ്ങൾ അന്വേഷിക്കാൻ ഇ.ഡിയും. കരിമണൽ കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് ചെയ്യാത്ത സേവനത്തിന് വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിന് 2.70 കോടി രൂപയോളം നൽകിയെന്നാണ് എസ്എഫ്ഐഒ കുറ്റപത്രം.
ആൽവിൻ നയിച്ചിരുന്നത് ആഡംബര ജീവിതം. ലഹരി വിറ്റാണ് ആൽവിൻ പണം കണ്ടെത്തിയത്. 17,000 രൂപയുടെ ഷൂസ് ആണു ധരിച്ചിരുന്നത്. 14 ലക്ഷം രൂപ വിലവരുന്ന കാറും ബൈക്കും സ്വന്തം പേരിലുണ്ടായിരുന്നു.