
‘ഇന്ത്യയെ വിഭജിക്കാൻ ചിലർ ശ്രമിക്കുന്നു; ഒന്നിപ്പിക്കുക നമ്മുടെ ദൗത്യം, പാർട്ടിയുടെ ജീവരക്തം പ്രവർത്തകർ’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അഹമ്മദാബാദ്∙ എഐസിസി സമ്മേളനം പാർട്ടിയുടെ വഴിത്തിരിവായി മാറണമെന്നു പ്രവർത്തക സമിതി അംഗം . മൂന്ന് പതിറ്റാണ്ടുകളായി അധികാരത്തിലെത്താൻ കഴിയാത്ത ഗുജറാത്തിലെ സബർമതി തീരത്തുനിന്നാണു കോൺഗ്രസ് ഉയർത്തെഴുന്നേൽപ്പിന്റെ സൂചന നൽകുന്നത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിയ വിജയം കൈവരിക്കാൻ കഴിഞ്ഞപ്പോൾ പല സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പുകളിൽ പരാജയം സമ്മതിക്കേണ്ടി വന്നു. 2009 ൽ കോൺഗ്രസിനു ലഭിച്ച വോട്ടുകൾ തിരിച്ചുപിടിക്കേണ്ടതുണ്ട്. അത് ക്രിയാത്മക വിമാർശത്തിലൂടെ മാത്രമേ സാധ്യമാകൂ എന്നും അഹമ്മദാബാദിൽ നടന്ന എഐസിസി സമ്മേളനത്തിൽ തരൂർ പറഞ്ഞു.
സാമൂഹ്യ നീതി ഉറപ്പാക്കുക എന്നതാണ് പ്രമേയത്തിന്റെ മുഖ്യ ആശയം. ഇന്ത്യൻ ഭരണഘടന ഉൾക്കൊള്ളുന്ന ബഹുസ്വരതയ്ക്കായി നാം നിലകൊള്ളേണ്ടതുണ്ട്. ദേശീയ ഐക്യമാണ് ഞങ്ങളുടെ ലക്ഷ്യം. നിങ്ങൾക്ക് ഒരേ സമയം ഗുജറാത്തിയും, മുസൽമാനും, ഇന്ത്യക്കാരനുമാകാം എന്നതാണ് ഇന്ത്യ എന്നതുകൊണ്ട് അർഥമാക്കുന്നത്. ചിലർ ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്നു. രാജ്യത്തിന്റെ ഏത് ഭാഗത്തു ജനിച്ചവരായാലും ഇന്ത്യയെ ഒന്നിപ്പിക്കുക എന്നതാണു നമ്മുടെ ദൗത്യം. ‘ഭാരതമെന്ന പേര് കേട്ടാൻ അഭിമാന പൂരിതമാകണം അന്തരംഗം’ എന്ന വള്ളത്തോളിന്റെ വരികളും ശശി തരൂർ ചൊല്ലി.
സാമ്പത്തിക പുരോഗതി രാജ്യത്തിനു ആവശ്യമാണ്. പുരോഗതിയിലൂടെ ഉണ്ടാകുന്ന വരുമാനം പിന്നാക്ക വിഭാഗങ്ങൾക്കു വീതിച്ചു നൽകേണ്ടതും അത്യാവശ്യമാണ്. പാർശ്വവത്ക്കരിക്കപ്പെട്ടവർക്കൊപ്പമാണ് കോൺഗ്രസ് പാർട്ടി എന്നും നിലനിന്നിട്ടുള്ളത്. സാധാരണ പ്രവർത്തകരാണ് പാർട്ടിയുടെ ജീവരക്തം. നിങ്ങളുടെ കഠിനാധ്വാനമില്ലെങ്കിൽ ഈ പ്രമേയം വെറും വാക്കുകൾ മാത്രമാണ്. ഭാവിയുടെ, പ്രതീക്ഷയുടെ പാർട്ടിയായി കോൺഗ്രസ് മാറണം. ജനങ്ങളെ സേവിക്കുന്നതിനുള്ള ഭാരം വഹിക്കാൻ ഞങ്ങൾ തയാറാണെന്ന സന്ദേശം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രമേയത്തെ പിന്താങ്ങുന്നതായും തരൂർ അറിയിച്ചു.
, തുടങ്ങി പാർട്ടിക്കു വേണ്ടി പോരാടിയ കോൺഗ്രസ് നേതാക്കളെയും തരൂർ അനുസ്മരിച്ചു. ജീവിതം മുഴുവൻ ജനങ്ങളെ സേവിക്കാനായി മാറ്റിവച്ച മനുഷ്യനാണ് ഉമ്മൻ ചാണ്ടിയെന്നും എഐസിസി ജനറൽ സെക്രട്ടറി സ്ഥാനത്തിരിക്കവെയാണ് അദ്ദേഹം മരിച്ചതെന്നും തരൂർ പറഞ്ഞു.