
വാക്കാലുള്ള ഉറപ്പ് പാലിച്ചില്ലെന്ന് സിഎംആർഎൽ, അതെക്കുറിച്ച് അറിയില്ലെന്ന് എസ്എഫ്ഐഒ; ഹർജി പഴയ ബെഞ്ചിലേക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ മാസപ്പടി കേസിൽ എസ്എഫ്ഐഒയുടെ തുടർനടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജി, നേരത്തെ കേസ് പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്മണ്യ പ്രസാദിന്റെ ബെഞ്ചിലേക്ക് വിട്ടു. ഇന്നു ഹർജി പരിഗണിച്ച ജസ്റ്റിസ് ഗിരീഷ് കത്ത്വാലിയുടെ ബെഞ്ചിന്റേതാണ് നടപടി. കേസിന് നിലവിൽ സ്റ്റേയില്ല. സ്റ്റേ സംബന്ധിച്ച് വാദപ്രതിവാദങ്ങളും കോടതിയിലുണ്ടായില്ല.
ആദായ നികുതി സെറ്റിൽമെന്റ് കമ്മിഷന്റെ പക്കലുള്ളത് രഹസ്യരേഖയാണെന്നും അതു പുറത്തുവിടാൻ പാടില്ലെന്നും സിഎംആർഎലിന് വേണ്ടി കപിൽ സിബൽ വാദിച്ചു. നേരത്തെ സുബ്രഹ്മണ്യ പ്രസാദിന്റെ ബെഞ്ച് കേസ് കേൾക്കുന്ന സമയത്ത്, ഹർജിയിൽ തീർപ്പുണ്ടാകുന്നതു വരെ കുറ്റപത്രം സമർപ്പിക്കില്ലെന്ന് എസ്എഫ്ഐഒ വാക്കാൽ ഉറപ്പ് നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ അതു വാക്കാലുള്ള ഉറപ്പാണെന്നും അത് താൻ കേട്ടില്ലെന്നും അങ്ങനൊരു കാര്യത്തെ പറ്റി അറിയില്ലെന്നും കേന്ദ്രസർക്കാരിനും എസ്എഫ്ഐഒയ്ക്കും വേണ്ടി വാദിച്ച അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു വ്യക്തമാക്കി. പിന്നാലെയാണ് കേസ് നേരത്തെ പരിഗണിച്ച സുബ്രഹ്മണ്യ പ്രസാദിന്റെ ബെഞ്ചിലേക്ക് വിട്ടത്. ഹർജി ഈ മാസം 21നു പരിഗണിക്കും.