
കഥ ഇതുവരെ
നയനയുടെയും ദേവയാനിയുടെയും കള്ളക്കളി പൊളിക്കാനാണ് കനകയുടെ തീരുമാനം. അതുകൊണ്ട് അനന്തപുരിയിലെ സ്നേഹിക്കാത്ത അമ്മായിയമ്മയുടെ അടുത്തേയ്ക്ക് ഇനി നയനയെ പറഞ്ഞുവിടില്ലെന്ന് കനകയും ഗോവിന്ദനും കട്ടായം പറഞ്ഞു .എന്നാൽ നയനയെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകാൻ എത്തിയിരിക്കുകയാണ് ആദർശ്. ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ നോക്കാം.
———————————–
ആദർശ് വന്നപ്പോൾ തന്നെ നയനയെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് പോകാനാവും എന്ന് കനകയ്ക്കും ഗോവിന്ദനും മനസ്സിലായി . അതുകൊണ്ട് തന്നെ അഭിനയം ഒന്നുകൂടി ശക്തിപ്പെടുത്താൻ അവർ തീരുമാനിച്ചു. ആദർശ് വന്നപ്പോൾ തന്നെ നയനയുടെ കാര്യത്തിൽ തങ്ങളുടെ തീരുമാനം അവർ അറിയിച്ചു. ദേവയാനി എപ്പോൾ മുതൽ നയനയോട് സ്നേഹത്തിൽ പെരുമാറാൻ തുടങ്ങുന്നോ അപ്പോൾ അങ്ങോട്ട് വിടാമെന്നായിരുന്നു അവരുടെ തീരുമാനം. എന്നാൽ അമ്മയുടെ സ്വാഭാവം ഉടനെ മാറില്ലെന്നും നയനയ്ക്ക് എന്തുകൊണ്ട് തന്റെ കൂടെ വരാൻ കഴിയില്ല എന്നും ആദർശ് മറിച്ച് ചോദിച്ചു. നയന അന്തപുരിയിലേക്ക് തങ്ങളെ ധിക്കരിച്ച് വന്നാൽ ഇനി മുതൽ താനോ കുടുംബമോ ആയി യാതൊരു ബന്ധവും ഉണ്ടാവില്ലെന്ന് ഗോവിന്ദൻ വ്യക്തമാക്കി. അതോടെ താൻ ഇപ്പോൾ ആദർശേട്ടന്റെ കൂടെ വരുന്നില്ലെന്ന് നയനയും പറഞ്ഞു. അതോടെ ആദർശിനും ദേഷ്യം വന്നു. എന്നാൽ സമയമെടുത്ത് നോക്കി ചെയ്യാൻ പറഞ്ഞ് ആദർശ് തിരിച്ച് അനന്തപുരിയിലേക്ക് മടങ്ങി.
അനന്തപുരിയിലെത്തിയ ആദർശ് നയന കൂടെ വന്നില്ലെന്ന കാര്യം ദേവയാനിയെ അറിയിച്ചു. മരുമകളെ കാണാഞ്ഞിട്ട് അമ്മായിയമ്മയ്ക്ക് ഒരു സമാധാനവുമില്ല. എന്നാൽ അക്കാര്യം ആദർശിനോടോ ജയനോടോ പറയാനും വയ്യ. ആകെ വിഷമത്തിലായി ദേവയാനി. ഉടൻ തന്നെ ആരും കാണാതെ അമ്മയിയമ്മ മരുമകളെ ഫോൺ ചെയ്തു. രണ്ട് ദിവസം കൂടി കാത്തിരുന്ന് നമുക്ക് വേണ്ടപോലെ ചെയ്യാമെന്ന് അവർ ധാരണയിലെത്തി . എന്നാൽ നയന ദേവയാനിയോട് വിഷമത്തിൽ സംസാരിക്കുന്നത് കനകയും നന്ദുവും കേട്ടിരുന്നു. അവർക്ക് സത്യത്തിൽ ചിരിയാണ് വന്നത് . കുറച്ചു കാലം ഞങ്ങളെയൊക്കെ പറ്റിച്ചില്ലേ , ഇനി ഞങ്ങളുടെ ഊഴമാണെന്ന് പറഞ്ഞ് കനകയും ഗോവിന്ദനും നന്ദുവും ഒന്നിച്ചിരുന്ന് പൊട്ടിച്ചിരിക്കുന്നിടത്ത് വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]