
‘ചെയ്യാൻ പറ്റുന്നതു ചെയ്തോ…’: പൊലീസിനോട് വെല്ലുവിളി, ബിരിയാണി വേണമെന്നും ആൽവിൻ; ‘റൺവേ’ മോഡൽ ലഹരിക്കടത്ത്
തൃശൂർ∙ ‘‘എന്റെ പണി എന്താണെന്ന് എന്തായാലും എല്ലാവരുമറിഞ്ഞല്ലോ. ഇനി എന്തു പേടിക്കാനാ.
ഇതു തന്നെ ഇനിയും ഞാൻ ചെയ്യും. നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നതു ചെയ്തോ..’’– നെടുപുഴ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ കിടന്ന് ആൽവിൻ പൊലീസുകാർക്കു നേരെ ഉയർത്തിയതു പരസ്യ വെല്ലുവിളി.
പൊലീസിനെ വെട്ടിച്ച് കടന്നശേഷം 9 ദിവസം വിവിധ സംസ്ഥാനങ്ങളിലായി ചുറ്റിയ രാസലഹരി കേസിലെ പ്രതിയാണ് ആൽവിൻ.
കസ്റ്റഡിയിൽനിന്നു രക്ഷപ്പെടുന്നതിനിടെ 2 പൊലീസുകാരുടെ മൊബൈൽ ഫോൺ ആൽവിൻ എടുത്തിരുന്നു. റോഡരികിലെ കാട്ടിലേക്കാണ് ഈ ഫോണുകൾ ആൽവിൻ വലിച്ചെറിഞ്ഞത്.
കണ്ടശാംകടവിൽ പെട്രോൾ പമ്പിൽ ടാങ്കർലോറി ജീവനക്കാരനായി ജോലിചെയ്യുന്ന സഹോദരന്റെ സഹായത്തോടെയാണ് ആൽവിൻ ലഹരി കടത്തിയിരുന്നതെന്നാണു പൊലീസിനു ലഭിക്കുന്ന വിവരം. സഹോദരൻ ടാങ്കർ ലോറിയിൽ ഒളിപ്പിച്ചാണ് ആൽവിനു ലഹരിമരുന്ന് എത്തിച്ചു നൽകിയിരുന്നത്. ‘റൺവേ’ എന്ന സിനിമയിൽ ഇത്തരത്തിലാണ് സ്പിരിറ്റ് കടത്തുന്നത്.
പ്രതിക്കു രക്ഷപ്പെടാൻ വേണ്ട പണവും മറ്റു സഹായങ്ങളും ഒരുക്കിയത് അമ്മയായിരുന്നെന്നും പൊലീസ് കണ്ടെത്തി.
തെളിവെടുപ്പിനു കൊണ്ടുപോകുമ്പോൾ കഴിക്കാൻ ചിക്കൻ ബിരിയാണി വേണമെന്ന ആവശ്യപ്പെട്ട് ആൽവിൻ പൊലീസുമായി നിരന്തരം വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]