
കളിപ്പാട്ടം നൽകാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ അപ്പാർട്മെന്റിൽ എത്തിച്ചു; 10 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് 19കാരൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുംബൈ ∙ താനെയിലെ റസിഡൻഷ്യൽ സൊസൈറ്റിയിൽ പത്തു വയസ്സുകാരിയെ . കളിപ്പാട്ടം നൽകാമെന്ന് പറഞ്ഞ് ആളില്ലാത്ത അപ്പാർട്മെന്റിൽ എത്തിച്ചായിരുന്നു പീഡനവും കൊലപാതകവും. സംഭവത്തിൽ പത്തൊൻപതുകാരനായ പ്രതി ആസിഫ് മൻസൂരിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം ഒന്നാം നിലയിലെ അപ്പാർട്ട്മെന്റിലെ ശുചിമുറിയിൽനിന്നു താഴേക്ക് എറിയികുയായിരുന്നെന്നാണ് റിപ്പോർട്ട്.
അപാർട്മെന്റിനു സമീപമുള്ള ഓടയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികൾ വിവരം അറിയച്ചതിനെ തുടർന്ന് പൊലീസ് എത്തുകയായിരുന്നു. അപകടമരണം എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായെന്നും കൊലപ്പെടുത്തിയതാണെന്നും കണ്ടെത്തി.
കളിപ്പാട്ടം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഒരാൾ പെൺകുട്ടിയെ കൊണ്ടുപോയെന്ന് പെൺക്കുട്ടിക്കൊപ്പം കളിക്കുകയായിരുന്ന കുട്ടി പറഞ്ഞു. മൃതദേഹം കണ്ടെത്തിയ കെട്ടിടത്തിലേക്കാണ് ഇയാൾ പെൺകുട്ടിയെ കൊണ്ടുപോയതെന്നും കുട്ടി പറഞ്ഞു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് ആസിഫ് മൻസൂരി എന്ന പ്രതിയെ പിടികൂടിയത്. തുടർച്ചയായ ചോദ്യം ചെയ്യലിനു ശേഷമാണ് പ്രതി കുറ്റം സമ്മതിച്ചത്.