
മലേഷ്യയിൽനിന്ന് ലഹരി എത്തിച്ചത് സുൽത്താൻ? ഹൈബ്രിഡ് കഞ്ചാവ് കേസിൽ തസ്ലീമയുടെ ഭർത്താവും അറസ്റ്റിൽ
ആലപ്പുഴ∙ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഒരാൾ കൂടി അറസ്റ്റിൽ. നേരത്തെ അറസ്റ്റിലായ തസ്ലീമ സുൽത്താനയുടെ ഭർത്താവ് സുൽത്താനാണ് പിടിയിലായത്.
ചെന്നൈയിലെ എന്നൂറില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. ഇയാൾക്ക് ലഹരിക്കടത്തുമായി ബന്ധമുണ്ടെന്ന് എക്സൈസ് കണ്ടെത്തി.
അന്വേഷണത്തിൽ ചെന്നൈയില്‍ ഇയാൾക്കു മൊബൈല്‍ ഷോപ്പ് ഉണ്ടെന്നും ഇവിടേയ്ക്ക് സാധനങ്ങള്‍ എത്തിക്കുന്നതിനായി മലേഷ്യ അടക്കമുള്ള സ്ഥലങ്ങള്‍ സ്ഥിരം സന്ദര്‍ശിക്കാറുണ്ടെന്നും എക്സൈസ് കണ്ടെത്തി. ഇയാളാണ് ഹൈബ്രിഡ് കഞ്ചാവ് മലേഷ്യയിൽനിന്ന് എത്തിച്ചതെന്നാണ് എക്സൈസ് നിഗമനം.
കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും എന്നാണ് വിവരം. ഈ മാസമാദ്യമാണ് മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലിമ സുൽത്താന എന്ന ക്രിസ്റ്റീനയും കെ.ഫിറോസ് എന്നയാളും പിടിയിലായത്.
ഇവരെ ചോദ്യം ചെയ്തപ്പോൾ, ശ്രീനാഥ് ഭാസി അടക്കം സിനിമാ മേഖലയിലെ ചിലർക്ക് ലഹരിമരുന്ന് എത്തിച്ചിരുന്നെന്നു വിവരം ലഭിച്ചിരുന്നു. തസ്ലിമയുടെ ഫോണിൽ ഇതിനു തെളിവുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]