
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ജന്മദിനാഘോഷത്തോടൊപ്പം പ്രതിമ അനാഛാദനവും ഇന്ന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ വിശ്രുത സാഹിത്യകാരനും സംസ്കൃതപണ്ഡിതനും ഐതിഹ്യമാലയുടെ രചയിതാവുമായ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ 170–ാം ജന്മദിനാഘോഷവും പൂർണകായപ്രതിമ അനാഛാദനവും ഇന്നു നടക്കും. രാവിലെ 10നു കോടിമത പള്ളിപ്പുറത്തുകാവ് ഭദ്രകാളി ക്ഷേത്രത്തിനു സമീപം അരയാലിൻചുവട്ടിൽ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ വെങ്കലപ്രതിമ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അനാഛാദനം ചെയ്യും. തുടർന്നു 10.30നു മാമ്മൻ മാപ്പിള ഹാളിൽ ചേരുന്ന ജന്മദിന സമ്മേളനത്തിൽ ഗവർണർ വിശിഷ്ടാതിഥിയാകും. ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും.
മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു, കെ.ഫ്രാൻസിസ് ജോർജ് എംപി, എംജി സർവകലാശാലാ വൈസ് ചാൻസലർ ഡോ. സി.ടി.അരവിന്ദകുമാർ, മുൻ എംപി കെ.സുരേഷ് കുറുപ്പ്, കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക ട്രസ്റ്റ് സെക്രട്ടറി വി.ശശിധര ശർമ എന്നിവർ പ്രസംഗിക്കും. കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക ട്രസ്റ്റാണു പരിപാടിയുടെ സംഘാടകർ. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ കുടുംബാംഗങ്ങളുടെയും പള്ളിപ്പുറത്തുകാവ് ഭദ്രകാളി ക്ഷേത്രം ഭാരവാഹികളുടെയും സഹകരണത്തോടെയാണു പ്രതിമ സ്ഥാപിക്കുന്നത്. മാന്നാർ സ്വദേശി രതീഷ് ആലയ്ക്കലാണു പ്രതിമ നിർമിച്ചത്.