
39 പന്തില്‍ സെഞ്ച്വറി. ഏഴ് ഫോറും ഒൻപത് സിക്സും ഉള്‍പ്പെട്ട ഇന്നിങ്സ്. അതും മറുവശത്ത് വിക്കറ്റുകള്‍ നിര നിരയായി വീഴുമ്പോള്‍.പ്രിയാൻഷില്‍ 3.8 കോടി രൂപ നിക്ഷേപിക്കാൻ പഞ്ചാബിനെ പ്രേരിപ്പിച്ചത് ഈ മികവ് തന്നെയാണ്. പ്രിയാൻഷ് ആര്യ എന്ന പഞ്ചാബ് കിംഗ്സ് താരത്തിന്റെ മിടുക്കിന്ന് ക്രിക്കറ്റ് ലോകം കണ്ടു. ആരാണ് പ്രിയാൻഷ് ആര്യ, എങ്ങനെയാണ് ഐപിഎല്ലിലേക്ക് ഈ യുവതാരം ചുവടുവെച്ചത്?
ഡല്‍ഹി പ്രീമിയര്‍ ലീഗിലൂടെയായിരുന്നു പ്രിയാൻഷിന്റെ ബാറ്റ് ക്രിക്കറ്റ് ലോകത്തിന് സുപരിചതമായത്. സൗത്ത് ഡല്‍ഹി സൂപ്പര്‍സ്റ്റാഴ്സിന്റെ താരമായിരുന്നു പ്രിയാൻഷ്. ലീഗിന്റെ ആദ്യ മത്സരത്തില്‍ ഓള്‍ഡ് ഡല്‍ഹിക്കെതിരെ 30 പന്തില്‍ 57 റണ്‍സായിരുന്നു താരം നേടിത്. പിന്നാലെ സെൻട്രല്‍ ഡല്‍ഹി കിംഗ്സിനെതിരെ 51 പന്തില്‍ 82 റണ്‍സുമെടുത്തു. ഈസ്റ്റ് ഡല്‍ഹി സ്ട്രൈക്കേഴ്സിനെതിരെ 32 പന്തില്‍ 53 റണ്‍സെടുത്തു.
താക്കീതിന് പുല്ലുവില, വീണ്ടും നോട്ട്ബുക്കെടുത്ത് ദിഗ്വേഷ് രാത്തി; ബാൻ നല്‍കുമോ ബിസിസിഐ?
രണ്ടാം തവണ ഓള്‍ഡ് ഡല്‍ഹി മുന്നില്‍ വന്നപ്പോള്‍ 55 പന്തില്‍ 107 റണ്‍സായിരുന്നു താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. സെൻട്രല്‍ ഡല്‍ഹിക്കെതിരെ 42 പന്തില്‍ നിന്ന് 88 റണ്‍സും നേടി. പിന്നീടായിരുന്നു പ്രിയാൻഷിന്റെ ബിഗ് ഹിറ്റിങ് ശൈലിക്ക് ലീഗ് സാക്ഷ്യം വഹിച്ചത്. നോര്‍ത്ത് ഡല്‍ഹി സ്ട്രൈക്കേഴ്സിനെതിരെ 50 പന്തില്‍ 120 റണ്‍സെടുത്തു താരം. അന്ന് സൗത്ത് ഡല്‍ഹി 20 ഓവറില്‍ 308 റണ്‍സായിരുന്നു സ്കോര്‍ ചെയ്തത്.
ആ ഇന്നിങ്സിലെ 12-ാം ഓവറില്‍ ആറ് സിക്സുകള്‍ പ്രിയാൻഷ് പായിച്ചു. മനൻ ഭരദ്വാജെന്ന ഇടം കയ്യൻ സ്പിന്നറായിരുന്നു പ്രിയാൻഷിന്റെ ഇരയായത്. എല്ലാ സിക്സുകളും ലോങ് ഓണിലും ലോങ് ഓഫിലുമായിരുന്നു പതിച്ചത്. സീസണില്‍ 608 റണ്‍സ് 198 സ്ട്രൈക്ക് റേറ്റില്‍ പ്രിയാൻഷ് നേടി. പത്ത് ഇന്നിങ്സില്‍ 43 സെഞ്ചുറികളും ഉള്‍പ്പെട്ടു.
2024-25 സീസണിലെ സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ഡല്‍ഹിക്കായി ഇറങ്ങിയ പ്രിയാൻഷ് ഉത്തര്‍ പ്രദേശിനെതിരെ 43 പന്തില്‍ 102 റണ്‍സ് നേടിയിരുന്നു. ഭുവനേശ്വര്‍ കുമാര്‍, ശിവം മവി, പിയൂഷ് ചൗള തുടങ്ങിയ ബൗളര്‍മാരെയായിരുന്നു അന്ന് താരം നേരിട്ടത്. ഐപിഎല്‍ താരലേലത്തിന്റെ അന്നായിരുന്നു സെഞ്ചുറി ഇന്നിങ്സ്. ഐപിഎല്ലില്‍ തന്റെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരെ 47 റണ്‍സ് പ്രിയാൻഷ് നേടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]