
സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വീണ്ടും വർധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും ഉയര്‍ന്നു.
ഇതോടെ ഒരു ഗ്രാം സ്വണവില 6600 രൂപയിലെത്തി. ഒരു പവൻ സ്വര്‍ണ വില 52,800 രൂപയുമായി.
അന്താരാഷ്ട്ര വിലയിലുണ്ടായ മാറ്റത്തിന്റെ ചൂടുപിടിച്ചാണ് കേരള വിപണിയിലും സ്വര്‍ണ വില വർധിച്ചത്. ഇന്ന് രാവിലെ സ്വർണവില നിശ്ചയിക്കുമ്പോൾ അന്താരാഷ്ട്ര സ്വർണ്ണവില 2343 ഡോളർ ആയിരുന്നു.
ഉച്ചയ്ക്കു ശേഷം രാജ്യാന്തര വില 2354 ഡോളറിലേക്ക് ഉയര്‍ന്നതോടെയാണ് മണിക്കൂറുകൾക്കിടെ സ്വര്‍ണവിലയിൽ വീണ്ടും വര്‍ധനവുണ്ടായത്. ഇന്ന് രാവിലെ സ്വര്‍ണവില ഏറ്റവും വലിയ റെക്കോഡിലെത്തിയിരുന്നു.
240 രൂപയായിരുന്നു പവന് രാവിലെ ഉയര്‍ന്നത്. ഉച്ചയ്ക്ക് ശേഷവും വര്‍ധനവുണ്ടായതോടെ സ്വര്‍ണവിലയിൽ ഇന്ന് മാത്രം പവന് 440 രൂപയുടെ വര്‍ധനവുണ്ടായി.
Story Highlights : Gold prices sprint to all-time peak
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]