

‘ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങള്‍ ഒത്തിരിക്കുന്നു’ ലൗ ജിഹാദും കേരളാ സ്റ്റോറിയും ഒരു പച്ചക്കള്ളമാണ് കല്ലുവെച്ച നുണയും പരമ നെറികേടുമാണ്..! ; കേരള സ്റ്റോറി പ്രദർശിപ്പിച്ച രൂപതകൾക്ക് നേരെ വിമർശനവുമായി ജയ്ക്ക് സി തോമസ്
കോട്ടയം : വിവാദ ചിത്രം ‘കേരളാ സ്റ്റോറി’ പള്ളികളില്‍ പ്രദർശിപ്പിച്ച ഇടുക്കി രൂപതയ്ക്കും താമരശ്ശേരി രൂപതക്കുമെതിരെ വിമർശനവുമായി ജയ്ക് സി തോമസ്. ഫേസ്ബുക്ക് പേജിലൂടെയാണ് ജയ്ക്ക് തൻ്റെ എതിർപ്പ് പ്രകടിപ്പിച്ചത്.
ലൗ ജിഹാദും കേരളാ സ്റ്റോറിയും പച്ചക്കള്ളമാണെന്നും കല്ലുവെച്ച നുണയും പരമ നെറികേടുമാണെന്നും ജെയ്ക്ക് സി തോമസ് പറഞ്ഞു. വിഷം നിറച്ചൊരു എല്ലിൻ കഷ്ണം മാത്രമായ കേരളാ സ്റ്റോറിയുടെ പ്രചാരകരോടായി ‘ഹാ കഷ്ട’മെന്നും പറഞ്ഞു.
ജെയ്ക്ക് സി തോമസിൻ്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങള്‍ ഒത്തിരിക്കുന്നു’
ലൗ ജിഹാദും കേരളാ സ്റ്റോറിയും ഒരു പച്ചക്കള്ളമാണ് കല്ലുവെച്ച നുണയും പരമ നെറികേടുമാണ്..!
ഒളവണ്ണയിലെ സിസ്റ്റർ കുസുമത്തിന്റെ തലയടിച്ചു തകർത്തവർ,പമ്ബയുടെ മണ്ണിലെ മാരാമണ്ണില്‍ എത്തുന്ന വിദേശ മിഷിനറിയുടെ കാല് വെട്ടുമെന്നു പറഞ്ഞവർ,ഡോ.ഗ്രഹാം സ്റ്റൈൻസിനെ പിഞ്ചു കുഞ്ഞുങ്ങളായ ഫിലിപ്പിനെ,തിമോത്തിയെ ജീവനോടെ തീയിട്ട് കൊന്നു കളഞ്ഞവർ,നിലയ്ക്കലില്‍ കുരിശ് ചൂണ്ടിക്കാട്ടി കലാപം നടത്തിയവർ,പന്തളം പറന്തലില്‍ ആരാധനയിടത്തു കൊടി നാട്ടി വിലക്ക് കല്പിച്ചവർ,ഫാ.സ്റ്റാൻ സ്വാമിയെ വെള്ളം കുടിക്കാൻ പോലും അനുവദിക്കാതെ ജയിലിലിട്ട് കൊന്നു കളഞ്ഞവർ,കാണ്ഡമാലില്‍ കന്യാസ്ത്രീകളെ ബലാല്ക്കാരം ചെയ്തവർ,കാങ്പോക്പിയില്‍ ചുരാചാന്ദ്പൂരില്‍ പെണ്‍കുഞ്ഞുങ്ങളെ നഗ്നരാക്കി ആള്‍ക്കൂട്ട വിചാരണ നടത്തിച്ചവർ ആര് മറന്നാലും മതനിരപേക്ഷ കേരളം ഇതൊന്നും മറക്കില്ല. ആ സർസംഘത്തിന്റെതാണ്, അവരുടേത് മാത്രമാണ് വിഷം നിറച്ചൊരു എല്ലിന്കക്ഷണം മാത്രമായ കേരള സ്റ്റോറി.അതിന്റെ പ്രചാരകരെ നിങ്ങള്‍ക്ക് ഹാ കഷ്ടം
‘കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങള്‍ ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു’.(മത്തായി 23 വാക്യം 27) എന്ന് ക്രിസ്തു ബൈബിളില്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]