
വഡോദര: ബീഫ് അടങ്ങിയ സമൂസ വിൽപന നടത്തിയ ചെറുഭക്ഷണ ശാല ഉടമകൾ അറസ്റ്റിൽ. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. രഹസ്യ വിവരമനുസരിച്ച് നടത്തിയ റെയ്ഡിലാണ് ഗുജറാത്ത് പൊലീല് വഡോദരയിലെ ഹുസൈനി സമോസാ സെന്ററിൽ നടത്തിയ റെയ്ഡിൽ 113 കിലോ ഇറച്ചിയാണ് പിടിച്ചെടുത്തത്. ഇവ ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് പശുവിറച്ചി ആണെന്ന് സ്ഥിരീകരിച്ചതെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ സ്ഥാപനമുടമ യൂസഫ് ഷെയ്ഖ്, നസീം ഷെയ്ഖ് എന്നിവരേയും കടയിലെ നാല് ജീവനക്കാരേയും പൊലീസ് അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലിൽ മറ്റൊരാളാണ് ബീഫ് എത്തിച്ചിരുന്നതെന്ന് വിശദമായതോടെ ഇയാളേയും പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് സ്ഥാപനത്തിൽ പരിശോധന നടന്നത്. രഹസ്യ വിവരത്തേ തുടർന്നായിരുന്നു സമോസാ സെന്ററിൽ പരിശോധന നടത്തിയതെന്നാണ് വഡോദര ഡിസിപി പന്ന മോമോയ പ്രതികരിച്ചത്. സമോസ ഉണ്ടാക്കാനായി തയ്യാറാക്കി വച്ച 61 കിലോ മിശ്രിതവും 113 കിലോ ബീഫും 152 കിലോ സമോസാ നിർമ്മാണ സാമഗ്രഹികളുമാണ് റെയ്ഡിൽ പിടികൂടിയത്.
ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് വിവരം ശരിയാണെന്ന് ഉറപ്പിച്ചതെന്നും വഡോദര ഡിസിപി മാധ്യമങ്ങളോട് വിശദമാക്കി. മുൻസിപ്പാലിറ്റിയുടെ ലൈസൻസോ മറ്റ് അനുമതികളോ കൂടാതെ ആയിരുന്നു സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നും നഗരത്തിലുടനീളം സമോസകൾ ഇവർ വിതരണത്തിനായി എത്തിച്ചിരുന്നതായും ഡിസിപി വശദമാക്കി. ഗോവധത്തിന് 5 ലക്ഷം വരെ പിഴയും ജീവപര്യന്തം ശിക്ഷയുമാണ് സംസ്ഥാന സർക്കാർ 2017-ൽ ഭേദഗതി ചെയ്ത മൃഗസംരക്ഷണ നിയമം അനുസരിച്ചുള്ള ശിക്ഷ. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്
Last Updated Apr 9, 2024, 7:45 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]