

First Published Apr 8, 2024, 11:08 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞപ്പോൾ 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 194 പേരാണ് ജനവിധി തേടുന്നതെന്ന് വ്യക്തമായി. മൂന്ന് പ്രമുഖ മുന്നണികൾക്ക് പുറമെയുള്ള സ്ഥാനാർഥികളുടെ കാര്യമടക്കം പരിശോധിക്കുമ്പോൾ ഇക്കുറിയും വനിതാ പ്രാതിനിധ്യം മത്സരിക്കാൻ പോലും കുറവാണെന്ന് കാണാം. ഒരൊറ്റ വനിതാ സ്ഥാനാർഥി പോലുമില്ലാത്ത 6 മണ്ഡലങ്ങളാണ് ഇക്കുറി സംസ്ഥാനത്തുള്ളത്. കണ്ണൂർ, മലപ്പുറം, തൃശൂർ, കോട്ടയം, മാവേലിക്കര, പത്തനംതിട്ട മണ്ഡലങ്ങളിലാണ് പേരിന് പോലും വനിതാ സ്ഥാനാർഥികളില്ലാത്തത്.
അതേസമയം ജനവിധി തേടുന്നവരുടെ കാര്യത്തിലെ വനിതാ പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ വടകര ടോപ്പാണ്. സംസ്ഥാനത്ത് ഇക്കുറി ഏറ്റവും കൂടുതൽ വനിതകൾ മത്സരിക്കുന്ന മണ്ഡലം ഏതെന്ന് ചോദിച്ചാൽ അത് വടകരയാണെന്ന് ഉത്തരം പറയാം. ഇടത് മുന്നണി സ്ഥാനാർഥിയും മുൻ മന്ത്രിയുമായ കെ കെ ശൈലജയടക്കം നാല് പേരാണ് ഇവിടെ ജനവിധി തേടുന്നത്.
അതേസമയം ഇക്കുറി ഏറ്റവും അധികം സ്ഥാനാർതികൾ ജനവിധി തേടുന്നത് കോട്ടയം മണ്ഡലത്തിലാണ്. ഇവിടെ 14 സ്ഥാനാർത്ഥികളാണ് ഏറ്റുമുട്ടുക. ഇക്കുറി ഏറ്റവും കുറവ് സ്ഥാനാർത്ഥികളുള്ള മണ്ഡലം ആലത്തൂരാണ്. ഇവിടെ 5 പേരാണ് മത്സര രംഗത്തുള്ളത്.
ലോക്സഭ മണ്ഡലം തിരിച്ച് നിലവിലുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം
തിരുവനന്തപുരം 12(പിന്‍വലിച്ചത് 1), ആറ്റിങ്ങല്‍ 7(0), കൊല്ലം 12(0), പത്തനംതിട്ട 8(0), മാവേലിക്കര 9(1), ആലപ്പുഴ 11(0), കോട്ടയം 14(0), ഇടുക്കി 7(1), എറണാകുളം 10(0), ചാലക്കുടി 11(1), തൃശൂര്‍ 9(1), ആലത്തൂര്‍ 5(0), പാലക്കാട് 10(1), പൊന്നാനി 8(0), മലപ്പുറം 8(2), വയനാട് 9(1), കോഴിക്കോട് 13(0), വടകര 10(1), കണ്ണൂര്‍ 12(0), കാസര്‍കോട് 9(0).
Last Updated Apr 8, 2024, 11:08 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]