
ചെന്നൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 138 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ബിഗ് ഹിറ്റര്‍മാരെല്ലാം നിരാശപ്പെടുത്തിയ മത്സരത്തില്‍ 34 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും 27 റണ്‍സെടുത്ത സുനില്‍ നരെയ്നും മാത്രമെ കൊല്‍ക്കത്തക്കായി തിളങ്ങിയുള്ളു. ചെന്നൈക്കായി രവീന്ദ്ര ജഡേജ നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് എടുത്തപ്പോള്‍ തുഷര്‍ ദേശ്പാണ്ഡെ 33 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. മുസ്തഫിസുര്‍ റഹ്മാന് രണ്ട് വിക്കറ്റ് വീഴ്ത്തി.
ആദ്യ പന്തിലെ അടി കിട്ടി
ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ കൊല്‍ക്കത്തക്ക് ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ഫില്‍ സോള്‍ട്ടിനെ രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ച തുഷാര്‍ ദേശ്പാണ്ഡെയാണ് ചെന്നൈക്ക് ആഗ്രഹിച്ച തുടക്കം നല്‍കിയത്. രണ്ടാം വിക്കറ്റില്‍ യുവകാരം അങ്ക്രിഷ് രഘുവംശിയും സുനില്‍ നരെയ്നും തകര്‍ത്തടിച്ചതോടെ കൊല്‍ക്കത്ത പവര്‍ പ്ലേയില്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 56 റണ്‍സിലെത്തി. എന്നാല്‍ പവര്‍ പ്ലേക്ക് ശേഷമുള്ള ആദ്യ പന്തില്‍ തന്നെ രഘുവംശിയെ മടക്കി രവീന്ദ്ര ജഡേജ കൊല്‍ക്കത്തക്ക് പൂട്ടിട്ടു.
പിന്നാലെ സുനില്‍ നരെയ്നെ ബൗണ്ടറിയില്‍ മഹീഷ തീക്ഷണയുടെ കൈകളിലെത്തിച്ച ജഡേജ വെങ്കിടേഷ് അയ്യരെ(3) കൂടി മടക്കി കൊല്‍ക്കത്തയെ 56-1ല്‍ നിന്ന് 64-4ലേക്ക് തള്ളിയിട്ടു. രമണ്‍ദീപ് സിംഗും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ചേര്‍ന്ന് കൊല്‍ക്കത്തക്ക് പ്രതീക്ഷ നല്‍കിയെങ്കിലും സിക്സടിച്ചതിന് പിന്നാലെ രമണ്‍ദീപിനെ(13) ക്ലീന്‍ ബൗള്‍ഡാക്കി തീക്ഷണ പ്രതികാരം വീട്ടി.
Ravindra Jadeja – The Game Changer of CSK with ball. 🔥
— Johns. (@CricCrazyJohns)
പിന്നീട് ക്രീസിലെത്തിയ റിങ്കു സിംഗിന് ചെന്നൈയിലെ സ്ലോ പിച്ചില്‍ താളം കണ്ടെത്താനായില്ല. പതിനേഴാം ഓവറില്‍ തുഷാര്‍ ദേശ്പാണ്ഡെയുടെ പന്തില്‍(14 പന്തില്‍ 9) ബൗള്‍ഡായി. പിന്നാലെ 10 പന്തില്‍ 10 റണ്‍സെടുത്ത ആന്ദ്രെ റസലിനെയും ടോപ് സ്കോററായ ശ്രേയസ് അയ്യരെയും(34) തുഷാര്‍ ദേശ് പാണ്ഡെ മടക്കി. 15 ഓവറില്‍ 99 റണ്‍സിലെത്തിയ കൊല്‍ക്കത്തക്ക് അവസാന അഞ്ചോവറില്‍ 38 റണ്‍സ് കൂടിയെ നേടാനായുള്ളു. ചെന്നൈക്കായി ജഡേജ നാലോവറില്‍ 18 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ തുഷര്‍ ദേശ്പാണ്ഡെ നാലോവറില്‍ 33 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. മുസ്തഫിസുര്‍ റഹ്മാന് തീക്ഷണ 27 റണ്‍സിന് ഒരു വിക്കറ്റ് വീഴ്ത്തി. മത്സരത്തിലാകെ 9 ഓവര്‍ എറിഞ്ഞ ചെന്നൈ സ്പിന്നര്‍മാര്‍ 49 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.
Last Updated Apr 8, 2024, 9:23 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]