

മലയാളികള്‍ക്ക് വിഷുക്കൈനീട്ടവുമായി റയില്‍വേ….! ഒൻപത് മണിക്കൂറില്‍ ഇനി ബാംഗ്ലൂരിലെത്താം; പുതിയ വന്ദേഭാരത് ഓടുക സ്പെഷ്യല്‍ ട്രെയിനായി; ചർച്ചകള്‍ വീണ്ടും സജീവം
കൊച്ചി: പുതിയ വന്ദേഭാരത് റേക്ക് കേരളത്തിലെത്തിയതോടെ എറണാകുളം- ബെംഗളൂരു വന്ദേഭാരത് സംബന്ധിച്ച ചർച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്.
എറണാകുളം- ബെംഗളൂരു റൂട്ടില്‍ സർവീസ് തുടങ്ങാനാണ് പുതിയ റേക്ക് കേരളത്തിലേക്ക് എത്തിയതെന്ന ചർച്ചകളാണ് ഉയരുന്നത്. കേരളത്തിന്റെ ദീർഘകാലമായുള്ള ആവശ്യമാണ് എറണാകുളം- ബെംഗളൂരു റൂട്ടില്‍ വന്ദേഭാരത് എന്നത്. മലയാളികള്‍ക്കുള്ള വിഷുക്കൈനീട്ടം എന്ന നിലയിലാകും പുതിയ വന്ദേഭാരത് സർവീസ് ആരംഭിക്കുക.
തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ ഉദ്ഘാടനം ഉണ്ടാകാൻ സാധ്യതയില്ല. അതുകൊണ്ട് തന്നെ ഉത്സവകാല സ്പെഷല്‍ ട്രെയിൻ എന്ന നിലയിലാകും വന്ദേഭാരത് സർവീസ് തുടങ്ങുക.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ദക്ഷിണ റെയില്‍വേയ്ക്ക് അനുവദിച്ച പുതിയ മൂന്ന് വന്ദേഭാരതില്‍ ഒന്നാകും ഇത്. ബെംഗളൂരുവില്‍ നിന്നു രാവിലെ എറണാകുളം ജംഗ്ഷനിലെത്തി ഉച്ചയോടെ തിരികെ പോകുന്ന സമയക്രമം ഉള്‍പ്പെടെ പരിഗണനയില്‍ ഉണ്ടായിരുന്നു. എറണാകുളം മാർഷലിങ് യാഡില്‍ വന്ദേഭാരത് ട്രെയിനുകള്‍ അറ്റകുറ്റപ്പണി നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ദക്ഷിണ റെയില്‍വേയിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നാണ് എറണാകുളം – ബെംഗളുരു. ഈ റൂട്ടില്‍ വന്ദേഭാരത് സർവീസ് ആരംഭിച്ചാല്‍ ഒൻപത് മണിക്കൂറില്‍ താഴെ മാത്രം മതി ബെംഗളുരുവിലെത്താൻ. രാവിലെ അഞ്ചിന് എറണാകുളം ജങ്ഷനില്‍നിന്ന് പുറപ്പെടുന്ന തീവണ്ടി ഉച്ചയ്ക്ക് 1.35-ന് കെ.എസ്.ആർ. ബെംഗളൂരു റെയില്‍വേ സ്റ്റേഷനിലെത്തും. തിരിച്ച് ഉച്ചയ്ക്ക് 2.05-ന് പുറപ്പെടുന്ന തീവണ്ടി രാത്രി 10.45-ന് എറണാകുളം ജങ്ഷനിലെത്തും.
തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലും ട്രെയിനിന് സ്റ്റോപ്പുണ്ടാകും എന്നാണ് പ്രതീക്ഷ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]